Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടക്കാന്‍ വയ്യ, കാറിലേക്ക് കയറാന്‍ മറ്റൊരാളുടെ സഹായം വേണം; സലിം കുമാറിന് എന്തു സംഭവിച്ചു? (വീഡിയോ)

ഒരു സ്വകാര്യ പരിപാടി കഴിഞ്ഞ് കാറിലേക്ക് കയറാന്‍ വരുന്ന സലിം കുമാറിനെ വീഡിയോയില്‍ കാണാം

Salim Kumar Health Condition
, വ്യാഴം, 21 ഡിസം‌ബര്‍ 2023 (18:08 IST)
ഒട്ടേറെ കോമഡി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ നടനാണ് സലിം കുമാര്‍. താരത്തിന്റെ പഴയ കോമഡി ചിത്രങ്ങള്‍ ഇന്നും മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്നു. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി സലിം കുമാര്‍ സിനിമാ രംഗത്ത് അത്ര സജീവമല്ല. താരത്തെ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു. നടക്കാന്‍ പോലും ഏറെ പ്രയാസപ്പെടുന്ന സലിം കുമാറിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 
 
ഒരു സ്വകാര്യ പരിപാടി കഴിഞ്ഞ് കാറിലേക്ക് കയറാന്‍ വരുന്ന സലിം കുമാറിനെ വീഡിയോയില്‍ കാണാം. മറ്റൊരാളുടെ സഹായത്തോടെയാണ് സലിം കുമാര്‍ വാഹനത്തിലേക്ക് കയറുന്നത്. ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയില്‍ താരം ഏറെ ക്ഷീണിതനാണ്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Celespot Media (@celespotmedia)

അതേസമയം തനിക്ക് നടക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഈയടുത്ത് വീണതാണ് കാരണമെന്നും സലിം കുമാര്‍ പറയുന്നു. 'ഒരു കണ്ണട വാങ്ങാന്‍ കടയില്‍ കയറിയതാണ്. ഒരു സ്റ്റെപ്പ് കണ്ടില്ല. ഇങ്ങനെ ഇരുന്ന കാല് ദേ ഇങ്ങനെ ആയിപ്പോയി. ഒരു മാസം കഴിഞ്ഞിട്ടും കാലു ശരിയായിട്ടില്ല. നടക്കാന്‍ വല്ലാത്ത പേടിയുണ്ട്. രണ്ടുമൂന്നു പ്രാവശ്യം വീണ്ടും വീണു. അപ്പൊ മനസ് പറഞ്ഞു വയസ് 54 ആയി,' സലിം കുമാര്‍ പറഞ്ഞു.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വൈറൽ മോഡൽ ശ്രീലക്ഷ്മി രാംഗോപാൽ വർമ ചിത്രത്തിൽ നായികയാവുന്നു, സാരി ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്