Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ആയുസ്സിന്റെ സൂര്യന്‍ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു'; പിറന്നാള്‍ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ച് സലിംകുമാര്‍

Salimkumar Birthday Post

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 10 ഒക്‌ടോബര്‍ 2024 (14:04 IST)
പിറന്നാള്‍ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ച് സലിംകുമാര്‍. ജീവിതമെന്ന മഹാസാഗരത്തില്‍ ആയുസ്സ് എന്ന  വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങള്‍ പിന്നിട്ട് 55 ലേക്ക് ഇന്ന് പ്രവേശിക്കുകയാണെന്നും ഇത്രയും കാതങ്ങള്‍ പിന്നിടുന്നതിന് എന്റെ സഹയാത്രികര്‍ എനിക്ക് നല്‍കിയ സ്‌നേഹത്തിനും പ്രോത്സാഹത്തിനും നന്ദിയുണ്ടെന്നും സലിംകുമാര്‍ പറയുന്നു. ഫേസ്ബുക്കിലാണ് കുറിപ്പ് പങ്കുവച്ചത്.  
 
ആയുസ്സിന്റെ സൂര്യന്‍  പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു. അസ്തമയം വളരെ അകലെയല്ല. ഈ മഹാസാഗരത്തില്‍ എവിടെയോ എനിക്കുവേണ്ടി ഒരു ചുഴി രൂപാന്തരപ്പെട്ടിരിക്കാം. അതില്‍ അകപ്പെടുന്നത് വരെ എനിക്ക് ഈ വഞ്ചിയുമായി യാത്ര തുടര്‍ന്നേ പറ്റു. എന്റെ വഞ്ചിയില്‍ ആണെങ്കില്‍ ദ്വാരങ്ങളും വീണു തുടങ്ങി. അതിലൂടെ കയറിയ വെള്ളം കോരി കളഞ്ഞ് ഞാന്‍ യാത്ര തുടരുകയാണ് എനിക്ക്എത്ര കാലം ഇതിലൂടെ ഇങ്ങനെ തുഴയാന്‍ പറ്റും എന്നറിയില്ല എന്നാലും ഞാന്‍ യാത്ര തുടരുകയാണ്. അനുഗ്രഹങ്ങളും ആശിര്‍വാദങ്ങളും ഉണ്ടാകണം. സ്‌നേഹപൂര്‍വ്വം നിങ്ങളുടെ സലിംകുമാര്‍-സലിംകുമാര്‍ കുറിച്ചു. ധാരാളംപേര്‍ താരത്തിന് ആശംസയറിയിച്ച് കമന്റുകളുമായെത്തിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തരുൺമൂർത്തിക്ക് പിന്നാലെ മറ്റൊരു പുതുമുഖ സംവിധായകന് കൂടി മോഹൻലാൽ കൈകൊടുക്കുന്നു, പ്രതീക്ഷയിൽ ആരാധകർ