Webdunia - Bharat's app for daily news and videos

Install App

ഐറ്റം റോളിൽ മലൈക വേണ്ടെന്ന് സൽമാനും അർബാസ് ഖാനും, പിന്നോട്ടില്ലെന്ന് മലൈക, മുന്നി ബദ്നാം പാട്ടിന് പിന്നിലെ കഥ പറഞ്ഞ് സംവിധായകൻ

അഭിറാം മനോഹർ
ബുധന്‍, 10 സെപ്‌റ്റംബര്‍ 2025 (20:20 IST)
ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റ് സിനിമകളിലൊന്നായിരുന്നു സല്‍മാന്‍ ഖാന്‍ നായകനായെത്തിയ ദബാങ് എന്ന സിനിമ. 2010ല്‍ ഇറങ്ങിയ സിനിമയിലെ ഐറ്റം സോങ്ങായ മുന്നി ബദ്‌നാം ഹുയി എന്ന ഗാനം ഏറെ ജനപ്രീതി നേടിയ ഗാനമായിരുന്നു. സല്‍മാന്‍ ഖാന്റെ സഹോദരനായ അര്‍ബാസ് ഖാന്റെ ഭാര്യയായിരുന്ന മല്ലിക അറോറ ഖാനായിരുന്നു ഐറ്റം സോങ്ങില്‍ വേഷമിട്ടത്. എന്നാല്‍ ഈ ഗാനരംഗത്തില്‍ മലൈക അഭിനയിക്കുന്നതില്‍ സല്‍മാനും സഹോദരനായ അര്‍ബാസ് ഖാനും സമ്മതമായിരുന്നില്ലെന്നാണ് സിനിമയുടെ സംവിധായകനായ അഭിനവ് കശ്യപ് പറയുന്നത്.
 
 അര്‍ബാസിന് തന്റെ ഭാര്യ ഐറ്റം സോങ് ചെയ്യുന്നു എന്നത് പ്രയാസമുണ്ടാക്കിയിരുന്നു. എത്രത്തോളം സിനിമാകുടുംബമാണെങ്കിലും സല്‍മാന്‍ ഖാന്റെ കുടുംബം യാഥാസ്ഥിതികമായ മുസ്ലീം കുടുംബമാണ്. അതിനാല്‍ തന്നെ മലൈകയുടെ വസ്ത്രത്തെ പറ്റി അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. എന്നാല്‍ തീരുമാനത്തില്‍ ഉറച്ച് നിന്നത് മലൈക അറോറയായിരുന്നു. ഇത് വെറും നൃത്തമാണ്. അശ്ലീലമല്ല എന്നതായിരുന്നു മലൈകയുടെ സമീപനം.അങ്ങനെ ഭര്‍ത്താവ് അര്‍ബാസിനെ സമ്മതിപ്പിക്കുന്നത് മലൈകയാണ്. ആ ഗാബം വലിയ വിജയമായി മാറി. ആദ്യം സല്‍മാന്‍ ആ ഗാനത്തില്‍ അഭിനയിക്കാന്‍ തയ്യാറല്ലായിരുന്നു. എന്നാല്‍ ആ ഗാനത്തിന്റെ സാധ്യതകളറിഞ്ഞപ്പോള്‍ ഗാനരംഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെയാണ് ഗാനരംഗത്തില്‍ സല്‍മാന്‍ ഖാനും സോനു സൂദും വരുന്നത്. അഭിനവ് പറയുന്നു. 1998ല്‍ വിവാഹിതരായ അര്‍ബാസ്- മലൈക അറോറ ദമ്പതികള്‍ 2016ല്‍ വേര്‍പിരിഞ്ഞിരുന്നു. പിന്നീട് ശൂറ ഖാനെ അര്‍ബാസ് വിവാഹം ചെയ്തിരുന്നു.അതേസമയം വിവാഹമോചനത്തിന് ശേഷം നടന്‍ അര്‍ജുന്‍ കപൂറിനെയാണ് മലൈക ഡേറ്റ് ചെയ്തിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പതിനാറുകാരിയെ പീഡിപ്പിച്ചത്തിന് റിമാന്‍ഡില്‍ കിടന്നതിന് ശേഷം വീണ്ടും പീഡിപിച്ചു; പ്രതിക്ക് ഇരുപത്തിമൂന്ന് വര്‍ഷം തടവ്

മഴയുള്ളപ്പോള്‍ AC ഉപയോഗിക്കാമോ? ഇക്കാര്യങ്ങള്‍ അറിയണം

രാജീവ് ചന്ദ്രശേഖർ പ്രസിഡൻ്റായ ശേഷം ബിജെപിയുടെ പ്രതിമാസ ചെലവ് നാലിരട്ടി, നേതൃത്വത്തിന് പരാതി

മാതാവിന് ചെലവിനു പണം നൽകാത്ത മകനെ കോടതി ജയിലിലടച്ചു

ഇന്ത്യയ്ക്കും ചൈനയ്ക്കും എതിരെ 100 ശതമാനം തീരുവ ചുമത്തണം, യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ട് ട്രംപ്

അടുത്ത ലേഖനം
Show comments