Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹൻലാലിനെപ്പറ്റി മിണ്ടാതെ കൂട്ടുകാരനെ മാത്രം പ്രശംസിച്ചു; 'നീ അധികം ദൂരം പോകില്ല' - നസ്ലെന് അഹങ്കാരമെന്ന് സോഷ്യൽ മീഡിയ

Naslen

നിഹാരിക കെ.എസ്

, ബുധന്‍, 10 സെപ്‌റ്റംബര്‍ 2025 (10:19 IST)
ഓണത്തിന് റിലീസായ സിനിമകളാണ് ലോകയും ഹൃദയപൂർവ്വവും. ഹൃദയപൂർവ്വം ഓണം വിന്നറാകുമെന്ന് കരുതിയെങ്കിലും വലിയ ഹൈപ്പില്ലാതെ വന്ന ലോക വൻ വിജയം കൈവരിച്ചു. ലോകയുടെ സമാനതകളില്ലാത്ത വിജയത്തിനിടയിലും മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിലിറങ്ങിയ ഹൃദയപൂർവ്വം നിറഞ്ഞ സദസുകളിലാണ് പ്രദർശനം തുടരുന്നത്. ലോക 200 കോടി ക്ലബ്ബിൽ ഇടംപിടിച്ചപ്പോൾ മോഹൻലാൽ ചിത്രം 50 കോടിയിലധികം നേടി.
 
ഇപ്പോഴിതാ ഹൃദയപൂർവ്വത്തേയും തന്റെ സുഹൃത്തായ സംഗീത് പ്രതാപിനേയും അഭിനന്ദിച്ചിരിക്കുകയാണ് ലോകയിലെ നായകൻ നസ്ലെൻ. ഹൃദയപൂർവ്വത്തിൽ മോഹൻലാലിനൊപ്പം പ്രധാന വേഷങ്ങളിലൊന്നിൽ സംഗീത് പ്രതാപുമെത്തിയിരുന്നു. മോഹൻലാൽ-സംഗീത് കോമ്പോ പ്രേക്ഷകരുടെ കയ്യടി നേടുന്നതിനിടെയാണ് നസ്ലെന്റെ പ്രശംസ.
 
ഹൃദയപൂർവ്വം തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടുവെന്നും സംഗീതിനെ ഓർത്ത് അഭിമാനമുണ്ടെന്നും നസ്ലെൻ പറയുന്നു. ''ഹൃദയപൂർവ്വം ഇപ്പോൾ കണ്ടിറങ്ങിയതേയുള്ളൂ. സിനിമ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. നല്ലൊരു ഫീൽ ഗുഡ് വൈബ് ആയിരുന്നു. സംഗീതേട്ടന്റെ അഭിനയം വളരെ മികച്ചതായിരുന്നു. സത്യം പറഞ്ഞാൽ, നിങ്ങളെയൊർത്ത് അഭിമാനമുണ്ട്'' എന്നാണ് നസ്ലെൻ കുറിച്ചത്.
 
അതേസമയം നസ്ലെൻ ഹൃദയപൂർവ്വത്തെക്കുറിച്ച് സംസാരിക്കവെ മോഹൻലാലിനെ പരാമർശിക്കുകയോ അദ്ദേഹത്തെ ടാഗ് ചെയ്യുകയോ ചെയ്യാത്തതിനെ ചിലർ വിമർശിക്കുന്നുണ്ട്.
 
'രണ്ട് സിനിമ വിജയിച്ചപ്പോഴേക്കും ഇത്രയ്ക്ക് അഹങ്കാരം ആയോ നമ്മുടെ യുവ നടന്മാർക്ക്. നായകനും സിനിമയുടെ പ്രധാന ഘടകവുമായ മോഹൻലാലും ഡയറക്ടർ സത്യൻ അന്തിക്കാടും സ്റ്റോറിയിലില്ല, ഒരു പരാമർശം പോലും ഇല്ല. മോഹൻലാലിനെ ടാഗ് ചെയ്യാൻ മറന്നുവെന്നാണോ? ലോകയുടെ വിജയം ചെക്കന്റെ തലയ്ക്ക് പിടിച്ചുവോ?, ഇത്ര ചെറിയ പ്രായത്തിൽ ഇതുപോലെ അഹങ്കാരവും അനാദരവും കാണിക്കുകയാണെങ്കിൽ അധികദൂരം പോകില്ല' എന്നിങ്ങനെയാണ് മറ്റ് ചിലർ പറയുന്നത്.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Happy Birthday Manju Warrier: ആരും കൊതിക്കുന്ന തുടക്കം, 18-ാം വയസ്സില്‍ ദിലീപിന്റെ നായിക; മഞ്ജു വാരിയറുടെ ജീവിതം