ജോജു ജോർജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന "വരവ്" ചിത്രത്തിൻ്റെ ഷൂട്ടിംഗ് മൂന്നാറിൽ ആരംഭിച്ചു. ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം മലയോര മേഖലയുടെ പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്.
ജോജു ജോർജ്- ഷാജി കൈലാസ് കോമ്പിനേഷനിൽ ഒരുങ്ങുന്ന ആദ്യ ചിത്രമാണിത്. ചിത്രത്തിന്റെ കോ- പ്രൊഡ്യൂസർ -ജോമി ജോസഫ് ആണ്. മൂന്നാറിൽ തുടക്കം കുറിച്ച ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം പ്രൊഡ്യൂസർ റെജി പ്രോത്താസിസ് നിർവഹിച്ചു. ആദ്യ ക്ലാപ്പ് അടിച്ചത് പ്രൊഡ്യൂസർ നൈസി റെജിയാണ്. ഈ മാസം 17ന് ജോജു ജോർജ് ഷൂട്ടിങ്ങിനായി എത്തിച്ചേരും.
വലിയ മുതൽമുടക്കിലും, വമ്പൻ താരനിരയുടെ അകമ്പടിയോടെയുമെത്തുന്ന ഈ ചിത്രം പൂർണ്ണമായും ആക്ഷൻ ത്രില്ലർ ജോണറിലാണ് ഒരുങ്ങുന്നത്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്കായി ദക്ഷിണേന്ത്യയിലെ ഏറ്റവു മികച്ച ആക്ഷൻ കോറിയോഗ്രാഫേഴ് സായ കലൈകിംഗ്സ്റ്റൺ, ഫീനിക്സ് പ്രഭു,, സ്റ്റണ്ട് സെൽവ, കനൽക്കണ്ണൻ എന്നിവർ ഒന്നിക്കുന്നു.
ഹൈറേഞ്ചിലുള്ള പോളി എന്ന പോളച്ചൻ്റെ ജീവിത പോരാട്ടത്തിൻ്റെ കഥ യാണ് "വരവ് പറയുന്നത്. ജോജു ജോർജിന്റെ കഥാപാത്രമായ പോളിയുടെ ഗംഭീര "വരവ്" തന്നെയായിരിക്കും ഷാജി കൈലാസ് ഒരുക്കുന്നത്. മികച്ച നടനും മികച്ച സംവിധായകനും മികച്ച ആക്ഷൻ ത്രില്ലറിനായി ഒരുമിക്കുമ്പോൾ പ്രേക്ഷകർക്കും നല്ലൊരു ചിത്രത്തിന്റെ "വരവ്" പ്രതീക്ഷിക്കാം. മലയാളത്തിന്റെ പ്രിയ നടിയായ സുകന്യയുടെ ഒരു തിരിച്ചുവരവ് ഈ ചിത്രത്തിലുടെ കാണാം.