Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹന്‍ലാലിന്റെ 'റാം' സിനിമ എന്തായി ? പുത്തന്‍ വിവരങ്ങള്‍

Mohanlal Jeethu Joseph Ram Neru

കെ ആര്‍ അനൂപ്

, ചൊവ്വ, 28 നവം‌ബര്‍ 2023 (09:14 IST)
ജിത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് റാം. നിരവധി കാരണങ്ങളാല്‍ നീണ്ടുപോയ സിനിമയുടെ വീണ്ടും തുടങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞദിവസം വന്നിരുന്നു. 2024ല്‍ റിലീസ് ചെയ്യാനാണ് നിര്‍മാതാക്കള്‍ പദ്ധതിയിടുന്നത്.എമ്പുരാന്റെ ഇടവേളയില്‍ റാം ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് ലാല്‍ ശ്രമിക്കുന്നത്.
 
വിദേശത്തുള്ള ചില ലൊക്കേഷനുകളില്‍ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ചിത്രീകരണം നീളുകയായിരുന്നു. 2024 ന്റെ പകുതിയോടെ സിനിമ തിയേറ്ററുകളില്‍ എത്തിക്കേണ്ടതുണ്ട്, അതുകൊണ്ടുതന്നെ വേഗത്തില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് ജീത്തു ജോസഫ്. രണ്ടു ഭാഗങ്ങളിലായി എത്തുന്ന സിനിമയുടെ പാര്‍ട്ട് വണില്‍ തൃഷ നായികയായി എത്തും.
 
ഇന്ദ്രജിത്ത്, അനൂപ് മേനോന്‍, സംയുക്ത മേനോന്‍, സുമന്‍, സിദ്ധിഖ്, സായ് കുമാര്‍ തുടങ്ങിയ താരനിര അണിനിരക്കുന്നു.ആദില്‍ ഹുസൈനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റോ ഏജന്റായി മോഹന്‍ലാല്‍ എത്തുമ്പോള്‍ വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്. ഛായാഗ്രാഹണം സതീഷ് കുറുപ്പ് നിര്‍വഹിക്കുന്നു. സംഗീതം വിഷ്ണു ശ്യാമാണ്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉർവശിയുടെ ഭർത്താവ് ശിവപ്രസാദ് സംവിധായകനാകുന്നു, ടൈറ്റിൽ റോളിൽ ഉർവശിയും, പുതിയ വിശേഷങ്ങൾ