നടി മഞ്ജു വാര്യരോടുള്ള പ്രണയത്തെ കുറിച്ച് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. മഞ്ജുവിനും തന്നെ ഇഷ്ടമാണെന്നും എന്നാല്‍ ആ ഇഷ്ടം തുറന്നുപറയാന്‍ സാധിക്കാത്തത് അവരുടെ ജീവന് ഭീഷണി ഉള്ളതിനാലാണെന്നുമായിരുന്നു സംവിധായകന്റെ അവകാശവാദം. ഇതിന് പിന്നാലെ നടി സംവിധായകനെതിരെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
മഞ്ജു വാര്യര്‍ വേഷമിട്ട കയറ്റം എന്ന സിനിമയുടെ ലിങ്ക് ഓണ്‍ലൈനില്‍ പങ്കുവച്ചതിന് പിന്നാലെ തന്റെ പ്രണയത്തെ കുറിച്ച് വീണ്ടും കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് സനല്‍ കുമാര്‍. മഞ്ജു വാര്യര്‍ക്ക് തന്നോട് പ്രണയമാണെന്നും അവര്‍ തന്നോട് സംസാരിച്ച കോള്‍ റെക്കോഡുകള്‍ പങ്കുവെയ്ക്കുകയാണെന്നും അവകാശപ്പെട്ട് ഒരു ഓഡിയോ ക്ലിപ്പും സനല്‍ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു.
”നമ്മുടെ പ്രണയം ഇങ്ങനെ പറയേണ്ടി വരുന്നതില്‍ സങ്കടമുണ്ട്” എന്ന വരികളോടെ നടിയെ ടാഗ് ചെയ്തു കൊണ്ട് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ ഇപ്പോള്‍. കയറ്റം സിനിമയിലെ മഞ്ജുവിന്റെ ചിത്രവും പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.