Webdunia - Bharat's app for daily news and videos

Install App

Joju George Churuli Controversy: 'ആരെയും തള്ളിപ്പറയാൻ മടിയില്ലാത്തവൻ, ചതിയൻ': ജോജു വെറും ഉപകരണം മാത്രം - സനല്‍കുമാര്‍ പറയുന്നു

നിലപാടില്ലാത്ത അഭിനേതാവ് എന്നാണ് ജോജുവിനെ സനല്‍ കുമാര്‍ വിശേഷിപ്പിക്കുന്നത്.

നിഹാരിക കെ.എസ്
വെള്ളി, 27 ജൂണ്‍ 2025 (08:53 IST)
ചുരുളി വിവാദത്തില്‍ നടന്‍ ജോജു ജോര്‍ജിനെതിരെ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. നിലനില്‍പിന് വേണ്ടി ആരെയും തള്ളിപ്പറയാനും ചതിക്കാനും മടിയില്ലാത്ത, നിലപാടില്ലാത്ത അഭിനേതാവ് എന്നാണ് ജോജുവിനെ സനല്‍ കുമാര്‍ വിശേഷിപ്പിക്കുന്നത്. മഞ്ജു വാര്യരെക്കുറിച്ചു താന്‍ എഴുതിയ പോസ്റ്റ് ഉത്തരമില്ലാതെ മുക്കുന്നതിന് കണ്ടെത്തിയ ഒരുപാധിയാണ് ഈ വിവാദം എന്നും സനല്‍ കുമാര്‍ പറയുന്നുണ്ട്. 
 
ജോജു ഒരു പാവം ഉപകരണം മാത്രമാണെന്നും സനല്‍ കുമാര്‍ പറയുന്നു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് സനല്‍ കുമാറിന്റെ പ്രതികരണം. സിനിമയില്‍ തെറിവിളിച്ചതില്‍ പശ്ചാത്തപിക്കുന്ന ഇയാള്‍ ജീവിതത്തില്‍ ഒരു കാര്യവുമില്ലാതെ എന്നെ വിളിച്ച തെറി ഞാന്‍ റെക്കോര്‍ഡ് ചെയ്ത് പൊതുസമൂഹത്തിന് മുന്നില്‍ വെച്ചിട്ടുണ്ട് എന്നും ചൂണ്ടിക്കാട്ടുന്നു.
 
'ഈ പാവം ചതിയന്‍ ഇപ്പോള്‍ ഇങ്ങനെയൊരു ഗുണ്ട് പൊട്ടിച്ചിരിക്കുന്നത് കേരളത്തിന്റെ പൊതുമനസാക്ഷിയെ നിയന്ത്രിക്കുന്ന സോഷ്യല്‍ എഞ്ചിനീയറിങ്ങ് നടത്തുന്ന നുണ ഫാക്ടറിയുടെ താല്പര്യ പ്രകാരമാണ്. അതിന് കാരണം ലിജോയോ ചുരുളിയോ തെറിയോ അല്ല. മഞ്ജു വാര്യരെക്കുറിച്ചു ഞാന്‍ എഴുതിയ പോസ്റ്റ് ഉത്തരമില്ലാതെ മുക്കുന്നതിന് കണ്ടെത്തിയ ഒരുപാധിയാണ് ഈ വിവാദം. ഇയാള്‍ ഇങ്ങനെ ഉപകരണം ആക്കപ്പെടുന്ന കാര്യം ഇയാള്‍ പോലും അറിയുന്നുണ്ടോ എന്നെനിക്ക് സംശയമുണ്ട്', സനൽ കുമാർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

സംശയം തോന്നിയാല്‍ കുട്ടികളുടെ ബാഗ് പരിശോധിക്കാം; അധ്യാപകരോടു മുഖ്യമന്ത്രി

Ayatollah Khamenei: 'കണ്ണില്‍ പെട്ടിരുന്നെങ്കില്‍ തീര്‍ത്തേനെ'; ഇസ്രയേല്‍ ലക്ഷ്യമിട്ടത് ഖമനയിയെ ഇല്ലാതാക്കാന്‍, ഭൂഗര്‍ഭ അറയില്‍ ഒളിച്ചു !

Kerala Weather Live Updates, June 27: ന്യൂനമര്‍ദ്ദം, ജൂണ്‍ 29 വരെ മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

മലമ്പുഴ ഡാം തുറക്കുന്നത് നാളത്തേക്ക് മാറ്റി; ഭാരതപ്പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം

കനത്ത മഴ സാഹചര്യത്തില്‍ നാളെ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

അടുത്ത ലേഖനം
Show comments