നടി മഞ്ജു വാര്യരെക്കുറിച്ച് വീണ്ടും പോസ്റ്റുകളുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ. മഞ്ജുവിനോടുള്ള തന്റെ പ്രണയമാണ് സനൽകുമാറിന്റെ പോസ്റ്റുകളിൽ. നേരത്തെ സനൽ കുമാർ ശശിധരനെതിരെ മഞ്ജു വാര്യർ പരാതി നൽകിയിരുന്നു. എന്നാൽ തുടർന്നും നടിയെക്കുറിച്ച് വാദങ്ങളുമായി എത്തിയിരിക്കുകയാണ് സനൽ കുമാർ ശശിധരൻ.
താൻ വിദേശത്താണെന്നും താനും മഞ്ജുവും കൊല്ലപ്പെട്ടാൽ ഒരു സ്ഥലത്ത് അടക്കണം എന്നും സനൽ കുമാർ പറയുന്നു. "മഞ്ജു വാര്യർ നാട്ടിലും ഞാനിവിടെയും കൊല്ലപ്പെടുകയാണെങ്കിൽ എന്റെ ശരീരം നാട്ടിലെത്തിക്കാനും ഞങ്ങളെ ഒരു സ്ഥലത്ത് സംസ്കരിക്കാനും സുമനസുകൾ ഒന്നിക്കണം എന്ന് അഭ്യർത്ഥിക്കുന്നു," എന്നാണ് സനൽ കുമാർ ശശിധരന്റെ ഒരു പോസ്റ്റ്.
പിന്നാലെ നിരവധി പേർ പരിഹാസ കമന്റുകളുമായെത്തി. സനൽ കുമാറിന് മാനസിക പ്രശ്നമുണ്ടെന്നാണ് ഭൂരിഭാഗം കമന്റുകളും. ഇതോടെ പരിഹാസത്തോട് ഇദ്ദേഹം പ്രതികരിക്കുകയും ചെയ്തു. തന്റേത് പ്രണയമാണെന്നും ആത്മബന്ധങ്ങൾ വിശദീകരിക്കാനാകില്ല എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.