Select Your Language

Notifications

webdunia
webdunia
webdunia
webdunia

'നീ കഞ്ചാവ് വലിക്കുന്നവനാണ്... ഇങ്ങനെയൊക്കെ വിളിച്ചു പറയുന്നത് ശരിയല്ല,ഷെയ്നിന് അത്തരത്തിലുള്ള കുഴപ്പങ്ങളൊന്നും ഇല്ലെന്ന് സാന്ദ്ര തോമസ്

'നീ കഞ്ചാവ് വലിക്കുന്നവനാണ്... ഇങ്ങനെയൊക്കെ വിളിച്ചു പറയുന്നത് ശരിയല്ല,ഷെയ്നിന് അത്തരത്തിലുള്ള കുഴപ്പങ്ങളൊന്നും ഇല്ലെന്ന് സാന്ദ്ര തോമസ്

കെ ആര്‍ അനൂപ്

, വെള്ളി, 28 ഏപ്രില്‍ 2023 (16:08 IST)
ഏത് സെറ്റിലാണ് പ്രശ്‌നങ്ങള്‍ ഇല്ലാത്തത് എന്നാണ് നിര്‍മ്മാതാവും നടിമായ സാന്ദ്ര തോമസ് ചോദിക്കുന്നത്. ഇതിലും വലിയ പ്രശ്‌നങ്ങളുണ്ടായിട്ടും വിലക്കിലേക്ക് പോയിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുകയാണ് വേണ്ടതെന്നും അല്ലാതെ ഒരു ചെറുപ്പക്കാരനെ വിലക്കുകയും അയാളെയും കുടുംബത്തെ സമൂഹമാധ്യമത്തില്‍ എല്ലാവര്‍ക്കും പരിഹസിക്കാനായി ഇട്ടുകൊടുക്കുകയുമല്ല വേണ്ടതെന്നും സാന്ദ്ര ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
 
ഒരു 26 വയസ്സുള്ള പയ്യനെ 'നീ മോശക്കാരന്‍ ആണ്','നീ കഞ്ചാവ് വലിക്കുന്നവനാണ്', 'നീയുമായി ഇനി സഹകരിക്കില്ല' എന്നൊക്കെ വിളിച്ചു പറയുന്നത് ശരിയല്ല. ആ രീതിയോടാണ് എനിക്ക് എതിര്‍പ്പെന്നും സാന്ദ്ര പറഞ്ഞു.
 
 നമ്മുടെ വീട്ടിലെ കുട്ടികള്‍ കുഴപ്പങ്ങള്‍ ഉണ്ടാകാറില്ലേ.ആ പ്രശ്നം നമ്മള്‍ വീട്ടില്‍ തന്നെ പറഞ്ഞു തീര്‍ക്കുകയല്ലേ പതിവ്. ഇപ്പോള്‍ മയക്കുമരുന്നിന്റെ ഉപയോഗം കേരളത്തില്‍ വളരെ കൂടുതലാണ്.ഷെയ്‌നിന്റെ അമ്മ അദ്ദേഹത്തിന്റെ കാര്യങ്ങള്‍ മാനേജ് ചെയ്തു തുടങ്ങിയതിനു ശേഷം ഷെയ്നിന് അത്തരത്തിലുള്ള കുഴപ്പങ്ങളൊന്നും ഇല്ല എന്നാണു ഞാന്‍ അറിഞ്ഞത്. ഇവരുടെയൊക്കെ മകന്റെ പ്രായമല്ലേ ഉള്ളൂ ആ ചെറുപ്പക്കാരന്. അവനെ ഗുണദോഷിച്ച് ഒപ്പം നിര്‍ത്തുകയായിരുന്നു വേണ്ടത് എന്നാണ് എനിക്ക് തോന്നുന്നതെന്ന് സാന്ദ്ര തോമസ് മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെ പറഞ്ഞു.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അങ്ങോട്ടും ഇങ്ങോട്ടും ചെളി വാരി എറിയുക അല്ല വേണ്ടത്,ഇത്തരം പ്രവണതകള്‍ സിനിമ വ്യവസായത്തിന് ഗുണം ചെയ്യില്ലെന്ന് സാന്ദ്ര തോമസ്