Sandra Thomas- Listin Stephen: പറഞ്ഞത് നുണയാണെന്ന് തെളിയിച്ചാൽ ഇൻഡസ്ട്രി വിടാം, ലിസ്റ്റിനെ കൊണ്ടാവുമോ?, വെല്ലുവിളിച്ച സാന്ദ്രാ തോമസ്
താന്‍ ഉന്നയിച്ച കാര്യങ്ങള്‍ സത്യമാണെന്ന് തെളിഞ്ഞാല്‍ ലിസ്റ്റിന്‍ സിനിമ മേഖല വിടുമോ എന്നും സാന്ദ്രാ തോമസ് വെല്ലുവിളിച്ചു.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തിരെഞ്ഞെടുപ്പ് അടുത്തെതോടെ ലിസ്റ്റിന്‍ സ്റ്റീഫനെതിരെ ആഞ്ഞടിച്ച് സാന്ദ്രാ തോമസ്. താന്‍ പറഞ്ഞ ഏതെങ്കിലും കാര്യം നുണയാണെന്ന് തെളിയുന്ന പക്ഷം സിനിമാമേഖല തന്നെ വിട്ടുപോകാന്‍ തയ്യാറാണെന്ന് സാന്ദ്രാ തോമസ് വ്യക്തമാക്കി. എന്നാല്‍ താന്‍ ഉന്നയിച്ച കാര്യങ്ങള്‍ സത്യമാണെന്ന് തെളിഞ്ഞാല്‍ ലിസ്റ്റിന്‍ സിനിമ മേഖല വിടുമോ എന്നും സാന്ദ്രാ തോമസ് വെല്ലുവിളിച്ചു. തിരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താന്‍ യോഗ്യയാണെന്നും അസോസിയേഷന്‍ ട്രഷറര്‍ ആയിരിക്കുന്ന ലിസ്റ്റിന് സംഘടനയുടെ ബൈ ലോയെ പറ്റി യാതൊരുവിധ ധാരണയുമില്ലാത്തത് കൊണ്ടാണ് ഇത്തരം പ്രസ്താവനകള്‍ നടത്തിയതെന്നും സാന്ദ്ര മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ആദ്യം പര്‍ദ്ദ ധരിച്ചെത്തി. രണ്ടാമത് വന്നപ്പോള്‍ പര്‍ദ്ദ കിട്ടിയില്ലെ, സാന്ദ്രയുടേത് വെറും ഷോ ആണെന്ന ലിസ്റ്റിന്റെ പരാമര്‍ശത്തിനെതിരെയാണ് സാന്ദ്രയുടെ പ്രതികരണം. പര്‍ദ്ദ ധരിച്ച യോഗത്തിനെത്തിയത് പ്രതിഷേധത്തിന്റെ ഭാഗമായിരുന്നുവെന്നും വരണാധികാരിയും മാധ്യമങ്ങളുള്ള മറ്റൊരു വേദിയില്‍ പര്‍ദ്ദ ധരിച്ച പോകണമായിരുന്നുവെന്നാണോ ലിസ്റ്റിന്‍ പറയുന്നതെന്നും സാന്ദ്രാ തോമസ് ചോദിച്ചു. സാങ്കേതികകാരണം പറഞ്ഞാണ് പത്രിക തള്ളിയത്. അസോസിയേഷന്റെ ട്രഷറര്‍ ആയിരിക്കുന്ന ലിസ്റ്റിന് ബൈലോയെ പറ്റി ഒരു ധാരണയും ഇല്ലാത്തത് കൊണ്ടാണ് ഇത്തരമൊരു പ്രസ്താവന നടത്തിയത്.
അസോസിയേഷനിലെ സ്ഥിരം അംഗമായ ഏതൊരു വ്യക്തിക്കും അവരുടെ സെന്‍സര്‍ ചെയ്ത മൂന്നോ അതിലധികമോ ചിത്രങ്ങളുണ്ടെങ്കില്‍ സുപ്രധാനമായ സ്ഥാനങ്ങളിലേക്ക് മത്സരിക്കാമെന്ന് ബൈലൊയിലെ 23മത് നമ്പര്‍ വ്യക്തമാക്കുന്നുണ്ട്. വ്യക്തിയെന്നാണ് പറയുന്നത്. ബാനര്‍ എന്നല്ല. ലിസ്റ്റിന്‍ അസോസിയേഷന്റെ തലപ്പത്ത് ഇരിക്കുന്നു എന്നതല്ലാതെ പല കാര്യങ്ങളെ പറ്റിയും ധാരണയില്ലെന്നും സാന്ദ്രാ തോമസ് പറഞ്ഞു.