Webdunia - Bharat's app for daily news and videos

Install App

'ഇക്കയുടെ പിള്ളേരല്ലേ'; മമ്മൂട്ടിക്കെതിരെ വിദ്വേഷ പ്രചാരണവുമായി സംഘപരിവാർ

നിരവധി വിദ്വേഷ കമന്റുകളാണ് സംഘപരിവാർ അക്കൗണ്ടുകളിൽ നിന്നും ഉയർന്നു വരുന്നത്.

നിഹാരിക കെ.എസ്
ഞായര്‍, 27 ഏപ്രില്‍ 2025 (11:12 IST)
ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്‌മാനും അഷറഫ് ഹംസയും എക്സൈസ് പിടിയിലായതിന് പിന്നാലെ നടൻ മമ്മൂട്ടിക്ക് നേരെ സംഘപരിവാറിന്റെ വിദ്വേഷ പ്രചാരണം. 'ഇക്കയുടെ പിള്ളേരല്ലേ' എന്ന തരത്തിലാണ് ഇവരുടെ സൈബർ അറ്റാക്ക്. 'മട്ടാഞ്ചേരി മാഫിയ' തുടങ്ങി നിരവധി വിദ്വേഷ കമന്റുകളാണ് സംഘപരിവാർ അക്കൗണ്ടുകളിൽ നിന്നും ഉയർന്നു വരുന്നത്. ആഷിഖ് അബു ഉൾപ്പെടെയുള്ളവരെയും സംഘപരിവാർ ലക്‌ഷ്യം വെക്കുന്നുണ്ട്. മമ്മൂട്ടിയാണ് ഇവരുടെ ഗ്യാങ്ങിന്റെ തലവൻ എന്നൊക്കെയാണ് സംഘപരിവാറിന്റെ വിദ്വേഷ പ്രചാരണം.
 
നേരത്തെ മമ്മൂട്ടിക്കൊപ്പം ഖാലിദ് റഹ്‌മാൻ ഉണ്ട എന്ന സിനിമയിൽ ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട്. ഖാലിദ് റഹ്‌മാൻ ആയിരുന്നു ഉണ്ടയുടെ സംവിധായകൻ. ഇത് ചൂണ്ടിക്കാട്ടിയാണ് മമ്മൂട്ടിക്ക് നേരെ സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്നും കനത്ത വിദ്വേഷ പ്രചാരണം നടക്കുന്നത്.  
 
അതേസമയം, 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി കൊച്ചിയിലെ ഫ്‌ളാറ്റിൽ നിന്ന് എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡാണ് സംവിധായകരെ പിടികൂടിയത്. ഇവർക്കൊപ്പം ഷാലിഫ് മുഹമ്മദ് എന്നയാളെയും എക്‌സൈസ് അറസ്റ്റ് ചെയ്തു. മൂവരെയും മെഡിക്കൽ എടുത്ത ശേഷം പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് ഫ്‌ളാറ്റിലെത്തിയത്. പുലർച്ചെ രണ്ടിനാണ് സംഭവം. ലഹരി ഉപയോഗിക്കുന്നതിനു തൊട്ടുമുൻപാണ് എക്‌സൈസ് സംഘം ഫ്‌ളാറ്റ് വളഞ്ഞത്. 
 
കഞ്ചാവ് കേസിൽ പ്രമുഖരായ രണ്ട് സംവിധായകരെ അറസ്റ്റ് ചെയ്തുവെന്ന വാർത്ത പുറത്തുവന്ന ഉടൻ ഇവർക്കെതിരെ ഫെഫ്ക നടപടിയെടുത്തു. ഇരുവരെയും ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയൻ സസ്‌പെൻഡ് ചെയ്തു. ലഹരി ഉപയോഗിക്കുന്നവരുമായി ഒരു തരത്തിലും സഹകരിക്കാൻ തയ്യാറാവില്ലെന്ന് നേരത്തെ ഫെഫ്ക ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു. അതിന്റെ ഭാഗമായിട്ടാണ് നടപടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആലപ്പുഴ ജിംഖാന, ഭീമന്റെ വഴി സംവിധായകര്‍ ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റില്‍

പഹല്‍ഗാമിലെ ആക്രമണത്തിന് പിന്നിലുള്ളവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് യുഎന്‍ സുരക്ഷാസമിതി

സിഎംആര്‍എല്ലിന് സേവനം നല്‍കാതെ പണം കൈപ്പറ്റിയെന്ന് മൊഴി നല്‍കിയിട്ടില്ല, പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധം: ടി.വീണ

പാക് വ്യോമ പാതയിലെ വിലക്ക്: വിമാന കമ്പനികള്‍ക്ക് മാര്‍ഗ്ഗനിര്‍ദേശവുമായി വ്യോമയാന മന്ത്രാലയം

പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിഷ്പക്ഷവും സുതാര്യവുമായ ഏതന്വേഷണത്തിനും തയ്യാറെന്ന് പാക് പ്രധാനമന്ത്രി

അടുത്ത ലേഖനം
Show comments