Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇരുപത്തിമൂന്നാം പിറന്നാളിൽ മെറ്റാലിക് ടോപ്പിൽ സ്റ്റൈലിഷായി സാനിയ, ചിത്രങ്ങൾ

Saniya Iyappan Birthday

അഭിറാം മനോഹർ

, തിങ്കള്‍, 21 ഏപ്രില്‍ 2025 (19:26 IST)
തന്റെ ഇരുപത്തിമൂന്നാം പിറന്നാള്‍ ആഘോഷമാക്കി നടി സാനിയ അയ്യപ്പന്‍. തന്റെ അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു നടിയുടെ പിറന്നാള്‍ ആഘോഷം. ഗോള്‍ഡന്‍ നിറത്തിലുള്ള മെറ്റാലിക് ടോപ്പില്‍ സുഹൃത്തുക്കളുമായി നില്‍ക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
 
മെറ്റാലിക് ടോപ്പും കറുത്ത ഷോര്‍ട്ട് സ്‌കര്‍ട്ടുമാണ് താരം ധരിച്ചിരിക്കുന്നത്. അവതാരകനും നടനുമായ ജീവ, ഭാര്യയും നടിയുമായ അപര്‍ണ തോമസ്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് സാംസണ്‍ ലെയ് എന്നിവരും ആഘോഷത്തില്‍ പങ്കെടുത്തു. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ സാനിയ ബാല്യകാല സഖി എന്ന സിനിമയില്‍ ബാലതാരമായാണ് വെള്ളിത്തിരയിലെത്തിയത്. ക്വീന്‍, പ്രേതം 2, പ്രീസ്റ്റ്, ലൂസിഫര്‍ തുടങ്ങി നിരവധി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വർഷങ്ങളായി പ്രണയത്തിൽ; ഒടുവിൽ കാമുകിയെ വിവാഹം ചെയ്ത് നടി ക്രിസ്റ്റിൻ സ്റ്റുവർട്ട്