Select Your Language

Notifications

webdunia
webdunia
webdunia
webdunia

വർഷങ്ങളായി പ്രണയത്തിൽ; ഒടുവിൽ കാമുകിയെ വിവാഹം ചെയ്ത് നടി ക്രിസ്റ്റിൻ സ്റ്റുവർട്ട്

ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നു.

Twilight star Kristen Stewart

നിഹാരിക കെ.എസ്

, തിങ്കള്‍, 21 ഏപ്രില്‍ 2025 (16:33 IST)
ട്വൈലൈറ്റ് താരം ക്രിസ്റ്റിൻ സ്റ്റുവർട്ടും കാമുകി ഡിലൻ മേയറും വിവാഹിതരായി. ഏറെ കാലം ഡേറ്റിങ്ങിൽ ആയിരുന്നു ഇരുവരും. ലോസ് ഏഞ്ജലിസിലെ വീട്ടിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. 
 
2019ൽ ആണ് തങ്ങളുടെ ബന്ധം ഇരുവരും ഔദ്യോഗികമായി അറിയിച്ചത്. 2021ൽ എൻഗേജ്‌മെന്റ് കഴിഞ്ഞ വിവരവും ക്രിസ്റ്റിൻ പങ്കുവച്ചിരുന്നു. കോടതിയിൽ നിന്ന് വിവാഹ ലൈസൻസ് കൈപ്പറ്റിയ ശേഷമായിരുന്നു സ്വകാര്യ ചടങ്ങിൽ ഇരുവരും വിവാഹിതരായത്. ആറ് വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ഇപ്പോളിവർ വിവാഹിതരായത്.
 
ഇരുവരുടെയും വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. 2013ൽ ഒരു സിനിമയുടെ സെറ്റിൽ വച്ചാണ് ക്രിസ്റ്റിൻ സ്റ്റുവർട്ടും ഡിലൻ മേയറും പരിചയത്തിലാവുന്നത്. മോഡൽ സ്റ്റെല്ല മാക്‌സ്‌വെല്ലുമായുള്ള ബ്രേക്കപ്പിന് ശേഷമാണ് ഇരുവരും പ്രണയത്തിലാകുന്നത്.
 
അതേസമയം, ‘ദ സേഫ്റ്റി ഓഫ് ഒബ്ജക്റ്റ്‌സ്’ എന്ന ചിത്രത്തിലൂടെയാണ് ക്രിസ്റ്റിൻ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ടൈ്വലൈറ്റിലെ ബെല്ല എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. നടിയും എഴുത്തുകാരിയുമാണ് ഡിലൻ മേയർ. മിസ് 2059 എന്ന സീരിസിലും ഏതാനും ചിത്രങ്ങളിലും ഡിലൻ വേഷമിട്ടിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Thudarum Mohanlal: തുടരുമിന് ക്ലാഷുമായി വരുന്നത് രണ്ട് സൂപ്പർ സ്റ്റാർ ചിത്രങ്ങൾ; മോഹൻലാൽ ഹിറ്റടിക്കുമോ?