Webdunia - Bharat's app for daily news and videos

Install App

ഒന്നല്ല രണ്ട് പടങ്ങള്‍ ഇനി വരാനിരിക്കുന്നു,സിനിമ വിട്ട് മറ്റൊരു കരിയറിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് സനുഷ

കെ ആര്‍ അനൂപ്
വെള്ളി, 11 ഓഗസ്റ്റ് 2023 (15:09 IST)
സനുഷ എന്ന നടിയെ മലയാള സിനിമയില്‍ കണ്ടിട്ട് ആറു വര്‍ഷം കഴിഞ്ഞു.'ജലധാര പമ്പ്‌സെറ്റ് സിന്‍സ് 1962' എന്ന ചിത്രത്തിലൂടെയാണ് നടി തിരിച്ചെത്തുന്നത്. ഇതിനുപുറമേ 2 മലയാളം ചിത്രങ്ങള്‍ കൂടി ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സനുഷ.
 
മലയാള പ്രേക്ഷകരിലേക്ക് തിരിച്ചു വരാന്‍ സാധിക്കുന്നു എന്നത് സന്തോഷകരമായ കാര്യമാണെന്ന് സനുഷ പറഞ്ഞു. നടിയുടെ ഇനി വരാനിരിക്കുന്ന രണ്ട് സിനിമകളും പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ്. വൈകാതെ തന്നെ റിലീസ് ഉണ്ടാകും.മരതകം, ലിക്വര്‍ ഐസ്ലന്‍ഡ് എന്നീ സിനിമകളാണ് ഇനി വരാനുള്ളത്. ഭാഷ ഏതായാലും സിനിമയില്‍ തന്നെ തുടരാനാണ് സനുഷയുടെ തീരുമാനം. സിനിമ വിട്ട് മറ്റൊരു കരിയറിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
 
സനുഷ എന്ന നടിയെ മലയാള സിനിമ കണ്ടിട്ട് ഏഴുവര്‍ഷം കഴിഞ്ഞു. 2016ല്‍ പുറത്തിറങ്ങിയ 'ഒരു മുറൈ വന്തു പാര്‍ത്തായ'എന്ന സിനിമയില്‍ ആയിരുന്നു നടിയെ ഒടുവിലായി കണ്ടത്. 2019ല്‍ റിലീസായ നാനിയുടെ ജേഴ്‌സി എന്ന തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചെങ്കിലും മലയാളം സിനിമകളില്‍ സനുഷയെ കണ്ടില്ല. തെലുങ്ക് ചിത്രത്തിന് ശേഷം പിന്നീട് നാല് വര്‍ഷത്തോളം സനുഷ ഫിലിം ക്യാമറയ്ക്ക് മുന്നില്‍നിന്ന് മാറിനിന്നു. 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊച്ചുവേളി - കൊല്ലം - പുനലൂർ-താമ്പരം പ്രതിവാര എ.സി. സ്പെഷ്യൽ ട്രെയിൻ II മുതൽ

ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലർട്ട്

മഴ ശക്തമാകുന്നു: ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്, എഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശബരിമലയില്‍ ഇക്കുറി ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രമാക്കാന്‍ തീരുമാനം; 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം സജ്ജമാക്കും

പി.വി.അന്‍വര്‍ ഡിഎംകെയിലേക്ക്? നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

അടുത്ത ലേഖനം
Show comments