Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്റെ ഫോണ്‍ കാണാനില്ല, ആ സമയത്ത് നിങ്ങള്‍ ഫോട്ടോ എടുത്ത് ആഘോഷിക്കുകയാണോ?; പാപ്പരാസികളോട് ചൊടിച്ച് സാറ അലി ഖാന്‍

Sara Ali Khan
, ശനി, 4 ഡിസം‌ബര്‍ 2021 (21:24 IST)
പാപ്പരാസികള്‍ വിടാതെ പിന്തുടരുന്ന സെലിബ്രിറ്റികളില്‍ ഒരാളാണ് സാറ അലി ഖാന്‍. താരം മൊബൈല്‍ ഫോണ്‍ കാണാതെ ടെന്‍ഷനടിച്ച് നടക്കുന്ന സമയത്ത് പോലും പാപ്പരാസികള്‍ പിന്തുടര്‍ന്ന വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. താന്‍ ടെന്‍ഷനടിച്ച് ഫോണ്‍ തപ്പി നടക്കുമ്പോള്‍ പാപ്പരാസികള്‍ ഫോട്ടോയും വീഡിയോയും എടുക്കുന്നത് കണ്ട് സാറയ്ക്ക് അല്‍പ്പം ദേഷ്യം തോന്നി. അത് പാപ്പരാസികളോട് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു താരം. 
 
മുംബൈയിലെ സ്റ്റുഡിയോയില്‍ നിന്ന് റെക്കോര്‍ഡിങ് കഴിഞ്ഞ് ഇറങ്ങിവരികയായിരുന്നു താരം. റെക്കോര്‍ഡിങ് എല്ലാം കഴിഞ്ഞ് താരം കാറില്‍ കയറി. അപ്പോഴാണ് ഫോണ്‍ എടുത്തിട്ടില്ലെന്ന കാര്യം ഓര്‍മ വന്നത്. ഉടന്‍ കാറില്‍ നിന്ന് താരം ചാടിയിറങ്ങി. ഫോണ്‍ എടുക്കാന്‍ വേണ്ടി ഓടി. ഒടുവില്‍ താരത്തിന് ഫോണ്‍ തിരിച്ചുകിട്ടി. ഇതിനിടയില്‍ സാറയുടെ ചിത്രങ്ങള്‍ പകര്‍ത്തുകയാണ് പാപ്പരാസികള്‍ ചെയ്തത്. ഫോണ്‍ നഷ്ടമായി അത് തപ്പുമ്പോള്‍ നിങ്ങള്‍ എന്റെ ഫോട്ടോ എടുത്ത് ആഘോഷിക്കുകയാണോ എന്ന് സാറ പാപ്പരാസികളോട് ചോദിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

4 വര്‍ഷം മുമ്പ് അച്ഛനെ നഷ്ടപ്പെട്ടു,ഭര്‍ത്താവിന് ഈ വര്‍ഷം പപ്പയേയും,കുഞ്ഞിന് മുത്തച്ഛന്റെ സ്‌നേഹം അനുഭവിക്കാന്‍ ഭാഗ്യമില്ല:സൗഭാഗ്യ