Webdunia - Bharat's app for daily news and videos

Install App

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വെളിപ്പെടുത്തലുകള്‍ ചുമ്മാ ഷോയെന്ന് നടി ശാരദ

ഞാന്‍ 80 ലേക്ക് കടക്കുകയാണ്. റിപ്പോര്‍ട്ടിനെ കുറിച്ച് ജസ്റ്റിസ് ഹേമയാണ് ആധികാരികമായി പറയേണ്ടത്

രേണുക വേണു
തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2024 (08:31 IST)
Sarada

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ള വെളിപ്പെടുത്തലുകള്‍ ചുമ്മാ ഷോ മാത്രമാണെന്ന് മുതിര്‍ന്ന നടി ശാരദ. എല്ലാവരും ഇപ്പോള്‍ ചിന്തിക്കേണ്ടത് വയനാടിനെ കുറിച്ചാണെന്നും ശാരദ പറഞ്ഞു. ജസ്റ്റിസ് ഹേമ കമ്മിറ്റിയില്‍ അംഗം കൂടിയായിരുന്നു ശാരദ. കമ്മിറ്റി അംഗത്തില്‍ നിന്നു തന്നെ ഇങ്ങനെയൊരു പ്രതികരണം ഉണ്ടായത് വരും മണിക്കൂറില്‍ വലിയ വിവാദമായേക്കും. 
 
'വയനാട്ടില്‍ എത്രയോ പേര്‍ മരിച്ചു. അച്ഛനും അമ്മയുമില്ലാത്ത കുട്ടികള്‍. വലിയ ദുരന്തമാണ് വയനാട്ടില്‍ സംഭവിച്ചത്. ഈ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഹേമ മാഡത്തോട് ചോദിക്കുന്നതാണ് നല്ലത്. അഞ്ചാറ് വര്‍ഷം മുന്‍പ് നടന്ന തെളിവെടുപ്പിനെ കുറിച്ച് ഓര്‍മയില്ല. റിപ്പോര്‍ട്ടില്‍ എന്താണ് ഞാന്‍ എഴുതിയതെന്നും ഓര്‍മയില്ല,' ശാരദ പറഞ്ഞു. 
 
ഞാന്‍ 80 ലേക്ക് കടക്കുകയാണ്. റിപ്പോര്‍ട്ടിനെ കുറിച്ച് ജസ്റ്റിസ് ഹേമയാണ് ആധികാരികമായി പറയേണ്ടത്. താന്‍ കൂടി ഉള്‍പ്പെട്ട കമ്മിറ്റിയാണ് ഹേമ കമ്മിറ്റി. പക്ഷേ തന്നേക്കാള്‍ അറിവും പരിചയ സമ്പത്തും ജസ്റ്റിസ് ഹേമയ്ക്കാണെന്നും ശാരദ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തഹസില്‍ദാര്‍ പദവിയില്‍ നിന്ന് ഒഴിവാക്കണം; റവന്യൂവകുപ്പിന് അപേക്ഷ നല്‍കി നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സവാള വില; കിലോയ്ക്ക് 88 രൂപ!

സിപിഎം തനിക്കെതിരെ എടുത്ത നടപടിയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി പിപി ദിവ്യ

ഷാഫിക്ക് കിട്ടിയ വോട്ട് രാഹുലിന് കിട്ടില്ല, ശ്രീധരനു കിട്ടിയ വോട്ട് ബിജെപിക്കും; പാലക്കാട് പിടിക്കാമെന്ന് സിപിഎം

ഇസ്രയേലിന്റെ കണ്ണില്ലാത്ത ക്രൂരത; ഗാസയില്‍ കൊല്ലപ്പെട്ടവരില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളുമെന്ന് യുഎന്‍

അടുത്ത ലേഖനം
Show comments