കൊല്ലം സുധി അറിയപ്പെടുന്നത് രേണു സുധിയുടെ പേരിൽ, ഒന്നാന്തരം ഗെയിം കളിക്കാൻ അവൾക്കറിയാം: രേണു സുധിയെ കുറിച്ച് ശാരദക്കുട്ടി

രേണുവിനെ കുറിച്ച് എഴുത്തുകാരി എസ്. ശാരദക്കുട്ടി പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

നിഹാരിക കെ.എസ്
വ്യാഴം, 19 ജൂണ്‍ 2025 (13:05 IST)
കൊല്ലം സുധിയുടെ മരണശേഷമാണ് അദ്ദേഹത്തിന്റെ ഭാര്യ രേണുവിനെ മലയാളികൾ കൂടുതൽ അറിഞ്ഞത്. സുധിയുടെ മരണശേഷം കുടുംബം നോക്കാൻ വേദനിയാണ് രേണു വീഡിയോകൾ ചെയ്തു തുടങ്ങിയത്. റീൽസിന് വ്യൂസ് കൂടിയതോടെ അത് തന്റെ പ്രൊഫഷനായി മാറ്റിയിരിക്കുകയാണ് രേണു. അതിന്റെ പേരിൽ പലപ്പോഴും രേണു വിമർശനങ്ങൾക്കും ട്രോളുകൾക്കും ഇരയായിട്ടുണ്ട്. ഇപ്പോഴിതാ ഭാര്യ രേണുവിനെ കുറിച്ച് എഴുത്തുകാരി എസ്. ശാരദക്കുട്ടി പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. 
 
‘ചാനലുകളിലെ കോമഡി പ്രോഗ്രാം ശ്രദ്ധിക്കാത്തതു കൊണ്ടാകും കൊല്ലം സുധിയെ എനിക്കറിയുമായിരുന്നില്ല. എന്നാൽ, അദ്ദേഹത്തിൻ്റെ മരണദിവസം മുതൽ രേണു സുധിയെ അറിയാം. പെർഫോമർ ആയ രേണു സുധിയുടെ ഭർത്താവ് എന്ന നിലയിലല്ലാതെ കൊല്ലം സുധിയെ ഒരു പെർഫാമറായി ഞാൻ കണ്ടിട്ടേയില്ല. പിന്നോട്ടോടിപ്പോയി കാണണമെന്നൊന്നും തോന്നിയിട്ടുമില്ല. രേണുസുധിയുടെ വീഡിയോയും റീൽസും നമ്മൾ ആഗ്രഹിച്ചാലും ഇല്ലെങ്കിലും നമുക്കു കാണാതിരിക്കാൻ നിർവ്വാഹമില്ല എന്ന തരത്തിൽ തിക്കിത്തിരക്കി നമ്മളിലേക്ക് വരുന്നുമുണ്ട്.
 
ദാസ് എന്ന ഒരു ആർട്ടിസ്റ്റ് താനാണ് രേണു സുധിയെ ഇന്ന് കാണുന്ന രേണു സുധി ആക്കിയതെന്ന് അവകാശപ്പെടുന്നതു കണ്ടു. തന്നത്താനെ തെറിയും ആഭാസവും ഏറ്റുവാങ്ങി കഷ്ടപ്പെട്ട് ഒരു പെണ്ണ് എവിടെ എങ്കിലും എത്തിപ്പെട്ടാലുടൻ വരും രക്ഷാകർത്താക്കൾ.!! കൊല്ലം സുധിയും ദാസ് കോഴിക്കോടും എന്തായാലും ഇപ്പോൾ രേണു സുധിയുടെ പേരിലാണറിയപ്പെടുന്നത്. അല്ലാതെയാക്കാൻ ശ്രമിച്ചിട്ട് ഒരു കാര്യവുമില്ല. പൊട്ടിപ്പൊണ്ണെന്ന മട്ടിൽ ഒന്നാന്തരം game കൾ കളിക്കാനറിയുന്ന രേണുസുധി ഇപ്പോൾ പറയുന്നതിലും മികച്ച വർത്തമാനം പറഞ്ഞുതുടങ്ങും ആളുകളിയും ആണുകളിയും മൂത്താൽ.
 
അവർക്കറിയാം ഹ്രസ്വകാലത്തേക്കാണെങ്കിൽ പോലും തൻ്റെ നിലം ഒരുക്കിയെടുക്കാൻ താൻ പെടുന്ന പാട്. കാലത്തിനൊത്ത കോലം കെട്ടാനും വേണം ഒരു സാമർഥ്യം. അതിനിടയിൽ, നമ്മുടെ ഇഷ്ടമോ ഇഷ്ടക്കേടോ വെറുപ്പോ രേണു സുധി കാര്യമാക്കുന്നില്ല. അവർ തൻ്റെ സമയം പരമാവധി പ്രയോജനപ്പെടുത്തുകയാണ്. അതിന് ചില്ലറ ധൈര്യമൊന്നും പോരാ’ എന്നാണ് ശാരദക്കുട്ടി എഴുതിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയ്ക്ക് തുടരെ പണി നല്‍കി അമേരിക്ക; H1 B വിസ ഫീസ് കുത്തനെ വര്‍ധിപ്പിച്ച് ട്രംപ്

ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാന്‍ യോഗ്യന്‍ പിണറായി മാത്രം; സര്‍ക്കാരിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശന്‍

140 ദശലക്ഷം പേരെ ഡെങ്കിപ്പനിയില്‍ നിന്ന് സംരക്ഷിക്കാന്‍ മൊസ്‌കിറ്റോ സൂപ്പര്‍ ഫാക്ടറി സ്ഥാപിക്കാനൊരുങ്ങി ബ്രസീല്‍

36 വര്‍ഷത്തെ സേവനത്തിനു ശേഷം ഏഷ്യയിലെ ആദ്യത്തെ വനിതാ ലോക്കോമോട്ടീവ് പൈലറ്റ് വിരമിക്കുന്നു

അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതിനുള്ള ചാര്‍ജുകള്‍ കുറയ്ക്കും; റീട്ടെയില്‍ ഇടപാടുകളില്‍ നിര്‍ണായക നീക്കവുമായി ആര്‍ബിഐ

അടുത്ത ലേഖനം
Show comments