സാൾട്ട് ആൻഡ് പെപ്പറിന് രണ്ടാംഭാഗം 'ബ്ലാക്ക് കോഫി', സംവിധായകൻ ബാബുരാജ് !

Webdunia
ചൊവ്വ, 25 ജൂണ്‍ 2019 (13:01 IST)
ഒരു കൊച്ചുസിനിമയായി വന്ന് മലയളക്കരയെ ആക്കെ സിനിമയുടെ രുചി അറിയിച്ച ആഷിഖ് അബു ചിത്രമാണ് സാൾട്ട് ആൻഡ് പെപ്പർ. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ  ചിത്രത്തിന് രണ്ടാം ഭാഗവുമായി എത്തുകയാണ് സിനിമയിലെ കുക്ക് ബാബുവായ ബാബുരാജ്.
 
ബാബുരാജ് തന്നെയാണ് ബ്ലാക്ക് കോഫി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സോൾട്ട് ആൻഡ് പെപ്പറിലെ അതേ കഥാപാത്രങ്ങളെ അണി നിരത്തിക്കൊണ്ട്. പുതിയ രുചിക്കൂട്ട് ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ബാബുരാജ്. ഒരു പ്രേമം ഉണ്ടാക്കിയ കഥ എന്നതാണ് സിനിമയുടെ ടാഗ്‌ലൈൻ. സോൾട്ട് ആൻഡ് പെപ്പറിലേതിന് സമാനമായി പ്രണയത്തിന് പ്രാധാന്യമുള്ള സിനിമായായിരിക്കും ബ്ലാക്ക് കോഫി.
 
കാളിദാസനുമായി പിണങ്ങിയ കുക്ക് നാല് പെൺകുട്ടികൾ താമസിക്കുന്ന ഒരു ഫ്ലാറ്റിൽ പാചക്കാരനാകുന്നതും പിന്നീടുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമ പറയുക. കാളിദാസനായി ലാലും, മായയായി ശ്വേതാ മേനോനും എത്തും. സംവിധായകൻ ആഷിഖ് അബുവും സിനിമയിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. രചന നാരായണൻകുട്ടി, മൈഥിലി, ഒവിയ, ലെന, ഓർമ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കാഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

അടുത്ത ലേഖനം
Show comments