മൂക്കുത്തിക്ക് സ്വർണമോ വെള്ളിയോ നല്ലത് ? അറിയൂ !

തിങ്കള്‍, 24 ജൂണ്‍ 2019 (19:58 IST)
മൂക്കുത്തി നമ്മുടെ സംസ്കാരത്തിന്റെയും സ്ത്രീ സൗന്ദര്യത്തിന്റെയും ഭാഗമയിരുന്നു. ഇടക്ക് അത് ഇല്ലാതായെങ്കിലും ഇപ്പോ പെൺകുട്ടികളുടെ ഇടയിൽ മൂക്കുത്തി വലിയ ട്രെൻഡാണ്. മൂക്കുത്തി അണിയുന്നത് ഹൈന്ദവ വിശ്വസത്തിന്റെ തന്നെ ഭാഗമാണ്. എന്നാൽ എത് ഭാഗത്ത് മൂക്കുത്തിയണിയണം എന്നത് എല്ലാവർക്കും സംശയമാണ്. 
 
സാധാരണഗതിയിൽ സ്‌ത്രീകൾ ഇടത് ഭാഗത്ത് മൂക്കുത്തിയണിയുന്നതാണ് കൂടുതൽ നല്ലതെന്ന് വേദം പറയുന്നു. സ്വർണം മുതൽ ഫാൻസി മോഡൽ വരെയുള്ള മൂക്കുത്തികൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ മൂക്കുത്തിയായി അണിയുന്നതിന് സ്വർണമാണ് ഏറ്റവും ഉത്തമമെന്നും പറയുന്നു. ദൈവീകമായ സ്വർണം ലക്ഷ്‌മീദേവിയുടെ പ്രദീകമാണ് എന്നതിനൽ കൂടിയാണ് ഈ വിശ്വസം. 
 
വജ്രവും വെള്ളിയുമൊക്കെ ഉണ്ടെങ്കിലും അത് എല്ലാവർക്കും യോജിച്ചതായിരിക്കില്ല. മൂക്കിന്റെ ഇടത് ഭാഗം സ്‌ത്രീയുടെ പ്രത്യുൽപ്പാദന വ്യവസ്ഥയുമായി ബന്ധപ്പെട്ടതാണ്. മൂക്ക് കുത്തുമ്പോൾ ഈ നാഡികളെ സ്വാധീനിച്ച് വയറും ഗർഭപാത്രവും കൂടുതൽ കരുത്താകുകയും ഇതുമൂലം പ്രസവവേദനയും, ആർത്തവ വേദനയും കുറയുകയും ചെയ്യും. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘വീടിന്റെ നീളവും വീതിയും ഒരുപോലെ ആകരുത്’; വാസ്തു സത്യമാണ്