Select Your Language

Notifications

webdunia
webdunia
webdunia
webdunia

Lokah: 'ദുൽഖറിന്റെ ധൈര്യം, 10 കൊല്ലം കഴിഞ്ഞേ അതിന്റെ സാധ്യത മനസിലാകൂ': ഷെയ്ൻ നിഗം

സിനിമയെ അഭിനന്ദിച്ചിരിക്കുകയാണ് നടൻ ഷെയ്ൻ നിഗം.

Shane Nigam

നിഹാരിക കെ.എസ്

, ശനി, 4 ഒക്‌ടോബര്‍ 2025 (09:43 IST)
മലയാള സിനിമയുടെ ഗതി മാറ്റിമറിക്കുകയാണ് ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ലോക: ചാപ്റ്റർ വൺ, ചന്ദ്ര എന്ന സിനിമ. കല്യാണി പ്രിയദർശൻ നായികയായി ദുൽഖർ സൽമാൻ നിർമിച്ച സിനിമ ഇതിനോടകം ഇൻഡസ്ട്രി ഹിറ്റ് ആയ് മാറിക്കഴിഞ്ഞു. ഇപ്പോഴിതാ സിനിമയെ അഭിനന്ദിച്ചിരിക്കുകയാണ് നടൻ ഷെയ്ൻ നിഗം. 
 
സിനിമ നിർമിക്കാൻ തയ്യാറായ ദുൽഖർ സൽമാന്റെ ധൈര്യം പ്രശംസിക്കാതിരിക്കാൻ പറ്റില്ലെന്നും മലയാള സിനിമയ്ക്കായി ലോക തുറന്ന് വെച്ചത് വലിയ സംഭവമാണെന്നും ഷെയ്ൻ നിഗം പറഞ്ഞു. ദുൽഖറിന്റെ ധൈര്യത്തെ അഭിനന്ദിച്ചേ മതിയാകൂ എന്നും ഒരു പത്ത് കൊല്ലം കഴിയുമ്പോഴാണ് ലോക തുറന്നു വെച്ചത് ഒരു വലിയ സംഭവമാണെന്ന് മനസിലാവുകയെന്നും ഷെയ്ൻ പറഞ്ഞു. 
 
'ഞാൻ ആ പടം കണ്ടിരുന്നു. ഇറങ്ങി രണ്ടാമത്തെയോ മൂന്നാമത്തെയോ ദിവസം തന്നെ കണ്ടിരുന്നു. എനിക്ക് ഒരു പക്കാ തിയേറ്ററിക്കൽ എക്സ്പെരിയൻസ് കിട്ടി. നാമത് ആ സിനിമയിൽ അംഗീകരിക്കേണ്ടത് ദുൽഖറിനെയാണ്. ബാക്കിയുള്ളവരുടെ എഫോർട്ട് മാനിക്കുന്നില്ല എന്നല്ല അതിനർത്ഥം. വലിയ പൈസ മുടക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. റിസ്ക് ഒരുപാട് ഉണ്ട്. പക്ഷെ ഡൊമിനിക് അരുണിന്റെ സ്ക്രിപ്റ്റിനെ വിശ്വസിച്ചു.
 
ഡൊമിനികിന് സ്ക്രിപ്റ്റ് പറയാൻ അല്ലേ സാധിക്കുകയുള്ളൂ അല്ലാതെ സിനിമ എടുത്ത് കാണിച്ചിട്ടല്ലല്ലോ പൈസ മുടക്കുന്നത്. ഒരു നരേഷനിലൂടെ വിശ്വസിക്കുകയാണ്. ദുൽഖറിന്റെ ഒരു ധൈര്യത്തെയാണ് ഞാൻ അഭിനന്ദിക്കുന്നത്. അടുത്ത ഒരു 10 കൊല്ലം കഴിഞ്ഞാലേ മനസിലാക്കുകയുള്ളു ലോക തുറന്ന് വെച്ചത് വലിയൊരു സംഭവം ആണ്. സൂപ്പർ ഹീറോ, ഫാന്റസി സിനിമകൾ ഇവിടെ ചെയ്‌താൽ വിജയിക്കും എന്ന് കാണിച്ചത് ലോകയാണ്,' ഷെയ്ൻ നിഗം പറഞ്ഞു. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
 
അതേസമയം, മഞ്ഞുമ്മൽ ബോയ്‌സിനേയും എമ്പുരാന്റെയും കളക്ഷൻ റെക്കോർഡുകൾ തകർത്താണ് ലോക ഇപ്പോൾ ഇൻഡസ്ട്രി ഹിറ്റായി മാറിയിരിക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ തിയേറ്ററിൽ കണ്ട നാലാമത്തെ സിനിമയായി മാറിയിരിക്കുകയാണ് ലോക. 1.18 കോടി ജനങ്ങളാണ് ചിത്രം ഇതുവരെ തിയേറ്ററിൽ കണ്ടത്. നിലവിൽ ലോക കേരളത്തിൽ നിന്നും ഇതുവരെ നേടിയത് 114 കോടി രൂപയാണ്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മന്ത്രവാദി നൽകിയ മനുഷ്യമാംസം ജന്മിയെ കൊണ്ട് കഴിപ്പിച്ചു, ലക്ഷ്യം പണം'; വെളിപ്പെടുത്തി മഹേഷ് ഭട്ട്