ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യം, ആ ബോധ്യത്തിലാണ് ഓരോ ശ്വാസവും: ശി‌ൽപ ഷെട്ടി

Webdunia
വെള്ളി, 23 ജൂലൈ 2021 (16:05 IST)
രാജ് കുന്ദ്രയുടെ അറസ്റ്റിന് ശേഷം സോഷ്യൽ മീഡിയയിൽ ആദ്യപ്രതികരണവുമായി നടി ശിൽപ ഷെട്ടി. ഈ സമയത്തെയും അതിജീവിക്കുമെന്നുള്ള സൂചന നൽകികൊണ്ടുള്ള വരികളാണ് താരംകുറിച്ചത്.ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിലൂടെയായിരുന്നു നടിയുടെ പ്രതികരണം.
 
അമേരിക്കന്‍ എഴുത്തുകാരനായ ജെയിംസ് തര്‍ബറിന്റെ പുസ്തകത്തിലെ ഒരു പേജിന്റെ സ്‌ക്രീന്‍ഷോട്ട് ആണ് നടി പങ്കുവെച്ചത്. ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യം. ആ ബോധ്യത്തിലാണ് ഓരോ ശ്വാസവുമെടുക്കുന്നത്. ഇതുവരെയുണ്ടായ വെല്ലുവിളികളെയും പ്രതിസന്ധികളെയുമൊക്കെ ഞാന്‍ അതിജീവിച്ചിട്ടുണ്ട്. ഇനിയുണ്ടാകുന്ന പ്രതിസന്ധികളെയും അതീജിവിക്കും. എന്റെ ജീവിതം ജീവിക്കുന്നതിൽ നിന്നും ഒന്നിനും എന്നെ വ്യതിചലിക്കാനാകില്ല എന്നതാണ് പുസ്‌തകത്തിലെ വാചകങ്ങൾ. 
 
ഇപ്പോൾ തന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെ ബന്ധപ്പെടുത്തിയാണ് നടിയുടെ ഈ കുറിപ്പെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. അശ്ലീല വിഡിയോ നിര്‍മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് വ്യവസായിയും ഭർത്താവുമായ രാജ് കുന്ദ്രയെയും മുംബൈ പോലീസ് അറസ്റ്റ് ചെയ്‌തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫോണ്‍ നമ്പറുകള്‍ക്ക് പുറമെ @username ഹാന്‍ഡിലുകള്‍ കൂടി ഉള്‍പ്പെടുത്താനൊരുങ്ങി വാട്‌സ്ആപ്പ്

സംസ്ഥാനത്ത് നാളെയും മറ്റന്നാളും ശക്തമായ മഴ; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയില്‍വേ പ്ലാറ്റ്ഫോം ചൈനയിലോ ജപ്പാനിലോ റഷ്യയിലോ അല്ല, അത് സ്ഥിതി ചെയ്യുന്നത് ഈ ഇന്ത്യന്‍ സംസ്ഥാനത്താണ്

ആര്‍ബിഐയുടെ പുതിയ ചെക്ക് ക്ലിയറിങ് നിയമം ഇന്ന് മുതല്‍: ചെക്കുകള്‍ ദിവസങ്ങള്‍ക്കകം അല്ല മണിക്കൂറുകള്‍ക്കുള്ളില്‍ ക്ലിയര്‍ ചെയ്യണം

Vijay TVK: വിജയ്‌യെ കുടഞ്ഞ് ഹൈക്കോടതി; കാരവൻ പിടിച്ചെടുക്കണം, സി.സി.ടി.വി ദൃശ്യങ്ങളും വേണം

അടുത്ത ലേഖനം
Show comments