Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബോളിവുഡ് അഴുക്കുചാൽ, മിന്നുന്നതൊന്നും പൊന്നല്ല: രാജ് കുന്ദ്രയുടെ അറസ്റ്റിൽ പ്രതികരണവുമായി കങ്കണ

ബോളിവുഡ് അഴുക്കുചാൽ, മിന്നുന്നതൊന്നും പൊന്നല്ല: രാജ് കുന്ദ്രയുടെ അറസ്റ്റിൽ പ്രതികരണവുമായി കങ്കണ
, ബുധന്‍, 21 ജൂലൈ 2021 (13:00 IST)
നീലചിത്ര നിർമാണവുമായി ബന്ധപ്പെട്ട് വ്യവസായിയും നടി ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്ര അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി നടി കങ്കണ റണാവത്ത്. സിനിമാരംഗം അഴുക്കു‌ചാലാണെന്ന് വിശേഷിപ്പിച്ച  കങ്കണ മിന്നുന്നതിന്നും പൊന്നല്ലെന്നും  തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
 
സിനിമാരംഗത്തെ ഒരു അഴുക്കുചാൽ എന്ന് ഞാൻ വിശേഷിപ്പിക്കുന്നത് ഇതിക്കെകൊണ്ടാണ്. ഇവിടെ മിന്നുന്നതൊന്നും തന്നെ പൊന്നല്ല. ബോളിവുഡിനെ അതിന്റെ അടിത്തട്ടിൽ നിന്ന് തന്നെ ഞാൻ നിർമ്മിക്കുന്ന ചിത്രത്തിലൂടെ (ടിക്കു വെഡ്‌സ് ശേരു) പുറത്ത് കൊണ്ടുവരും. നമുക്ക് മൂല്യമേറിയ ഒരു സംവിധാനം വേണം. അതാണ് ക്രിയാത്മകമായ ഒരു മേഖലയ്ക്ക് ആവശ്യം. അതിനായി സിനിമാമേഖലയിൽ തന്നെ ഒരു ശുദ്ധീകരണം ആവശ്യമാണ്- കങ്കണ കുറിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശാലിനിയുടെ സഹോദരി, ശ്യാമിലിയുടെ പിറന്നാള്‍ ആഘോഷമാക്കി കുടുംബാംഗങ്ങള്‍, ചിത്രങ്ങള്‍