പഠനത്തിനോടൊപ്പം തന്നെ മിനിസ്‌ക്രീന്‍ പരിപാടികളിലും ശിവാനി സജീവമാണ്. പഠനത്തിനൊപ്പം ഷൂട്ടിങ്ങും എങ്ങനെ കൊണ്ടുപോകുമെന്ന് തന്നോട് ചോദിക്കുന്നവരോട് ശിവാനിക്ക് ഒരു ഉത്തരമേ ഉള്ളൂ. അത് അമ്മയാണ്. പത്താം ക്ലാസ് പാസായ നടി മികച്ച വിജയവും നേടി.
എങ്ങനെയാണ് പഠനവും ഷൂട്ടിങ് തിരക്കുകളും എല്ലാം കൂടി കൊണ്ട് പോകുന്നതെന്ന് എല്ലാവരും ചോദിക്കും. അപ്പോള്‍ എന്റെ അമ്മയെ ആണ് കാണിക്കുക. എന്റെ അമ്മയാണ് എന്നെ ഇവിടം വരെ എത്തിച്ചത്. ഏറെ അഭിമാനത്തോടെ പറയും എന്റെ നേട്ടങ്ങള്‍ക്ക് പിന്നില്‍ അമ്മയാണെന്ന്.
ടൈറ്റില്‍ റോളില്‍ നടി അഭിനയിച്ച സിനിമയാണ് 'റാണി'.ബിജു സോപാനവും ശിവാനി മേനോനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയായിരുന്നു അത്.