Shruti Hassan: തങ്കം സർ അവര്, തനി തങ്കം! വൈറലായി ശ്രുതി ഹാസന്റെ വാക്കുകൾ
ഒരു പക്കാ മാസ് ആക്ഷൻ ചിത്രമായിട്ടാണ് കൂലി പ്രേക്ഷകരിലേക്കെത്തുക.
തെന്നിന്ത്യയുടെ പ്രിയപ്പെട്ട നായികമാരിലൊരാളാണ് ശ്രുതി ഹാസൻ. സലാർ ആണ് ശ്രുതിയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. രജനികാന്ത് നായകനാകുന്ന കൂലിയാണ് പുതിയ റിലീസ്. സത്യരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മകളായ പ്രീതിയെ ആണ് ശ്രുതി ഹാസൻ അവതരിപ്പിക്കുന്നത്. ഒരു പക്കാ മാസ് ആക്ഷൻ ചിത്രമായിട്ടാണ് കൂലി പ്രേക്ഷകരിലേക്കെത്തുക. ഓഗസ്റ്റ് 14 നാണ് ചിത്രത്തിന്റെ റിലീസ്.
ദേവ എന്ന നായക കഥാപാത്രമായി രജനികാന്ത് എത്തുമ്പോൾ സൈമൺ എന്ന വില്ലനെയാണ് നാഗാർജുന അവതരിപ്പിക്കുക. ഇപ്പോഴിതാ കൂലിയിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശ്രുതി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
കൂലിയിലെ എല്ലാ അഭിനേതാക്കളുമായും എനിക്ക് കോമ്പിനേഷൻ രംഗങ്ങളുണ്ട്. ഇത്രയും വലിയൊരു താരനിരയോടൊപ്പം സ്‌ക്രീൻ സ്‌പെയ്‌സ് പങ്കിടാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഞാൻ വളരെ ത്രില്ലിലാണ്. തനി തങ്കം പോലത്തെ മനസുള്ളയാളാണ് രജനികാന്ത് എന്നാണ് ശ്രുതി പറഞ്ഞത്. അദ്ദേഹത്തിന്റെ പോസിറ്റീവ് എനർജി കണ്ട് സെറ്റിൽ താൻ അത്ഭുതപ്പെട്ടുപോയെന്നും ശ്രുതി ഹാസൻ കൂട്ടിച്ചേർത്തു.