Select Your Language

Notifications

webdunia
webdunia
webdunia
webdunia

കടുത്ത പ്രണയം, അഞ്ച് മാസം ഒരുമിച്ച് താമസം; സിദ്ധാർത്ഥ്-ശ്രുതി ബന്ധത്തിൽ സംഭവിച്ചത്

നടി അദിതി റാവുവുമായുള്ള നടൻ സിദ്ധാർത്ഥിന്റെ വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്.

Siddharth-Shruti's relationship

നിഹാരിക കെ.എസ്

, ചൊവ്വ, 8 ഏപ്രില്‍ 2025 (11:13 IST)
പ്രണയജീവിതത്തിന്റെ പേരിൽ എപ്പോഴും ഗോസിപ്പുകളിൽ ഇടം പിടിച്ച നടനാണ് സിദ്ധാർഥ്. നടി അദിതി റാവുവുമായുള്ള നടൻ സിദ്ധാർത്ഥിന്റെ വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്. രണ്ട് പേരുടെയും രണ്ടാം വിവാഹമാണിത്. മേഘ്ന നാരായണൻ എന്നായിരുന്നു സിദ്ധാർത്ഥിന്റെ ആ​ദ്യ ഭാര്യയുടെ പേര്. 2003 ലായിരുന്നു ഇവരുടെ പ്രണയ വിവാഹം. നാല് വർഷം മാത്രമായിരുന്നു ഈ വിവാഹജീവിതത്തിന് ആയുസ്.
 
രം​ഗ് ദേ ബസ്താനി എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ച നടി സോഹ അലി ഖാനുമായി സിദ്ധാർഥ് അടുത്തിരുന്നു. ഈ ബന്ധമാണ് മേഘയുമായുള്ള സിദ്ധാർത്ഥിന്റെ ബന്ധം തകർത്തതെന്ന് അന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. 2006 ലാണ് രം​ഗ് ദേ ബസ്താനി റിലീസ് ചെയ്യുന്നത്. 2007 ൽ സിദ്ധാർത്ഥും മേഘ്നയും ബന്ധം പിരിഞ്ഞു. സോ​ഹ അലി ഖാനുമായുള്ള സിദ്ധാർത്ഥിന്റെ ബന്ധവും അധിക കാലം മുന്നോട്ട് പോയില്ല.
 
ഈ ബ്രേക്ക് അപ്പിന് ശേഷം സിദ്ധാർഥ് അടുത്തത് ശ്രുതി ഹാസനുമായിട്ടായിരുന്നു. 2010 ലായിരുന്നു ഇത്. പ്രണയം തടുങ്ങി അധികം കഴിയുന്നതിന് മുന്നേ തന്നെ ഒരുമിച്ച് ജീവിക്കാനും തുടങ്ങി. ശ്രുതിയുടെ പിതാവ് കമൽ ഹാസൻ ഇവർ ഒന്നിച്ചതിൽ സന്തോഷിച്ചിരുന്നു. ശ്രുതി സിദ്ധാർത്ഥുമായി കടുത്ത പ്രണയത്തിലായിരുന്നു. കുറച്ച് വർഷങ്ങൾക്കുള്ളിൽ സെറ്റിൽ ഡൗൺ ചെയ്യാനായിരുന്നു ശ്രുതിയുടെയും സിദ്ധാർത്ഥിന്റെയും തീരുമാനം. എന്നാൽ, അധികം കഴിയാതെ അതും തകർന്നു.  
 
ശ്രുതിയുമായി സിദ്ധാർത്ഥിന് ഇപ്പോൾ ബന്ധമൊന്നുമില്ല. എന്നാൽ, കമൽ ഹാസൻ നായകനായെത്തിയ ഇന്ത്യൻ 2 വിൽ സിദ്ധാർത്ഥ് ഒരു റോൾ ചെയ്തിട്ടുണ്ട്. ശ്രുതി ഹാസനുമായി അകന്ന ശേഷമാണ് സിദ്ധാർത്ഥ് നടി സമാന്തയുമായി അടുക്കുന്നത്. ഈ പ്രണയവും അധികം നീണ്ടില്ല. സമാന്ത സിദ്ധാർത്ഥിനെ ഉപേക്ഷിച്ച് നാഗ ചൈതന്യയുമായി പ്രണയത്തിലാവുകയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Daveed OTT: സൂപ്പര്‍ഹിറ്റ് ചിത്രം ദാവീദ് ഒടിടിയില്‍ കാണാം