Select Your Language

Notifications

webdunia
webdunia
webdunia
webdunia

Kurup in 100 Cr Club: ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ് 100 കോടി ക്ലബില്‍ കയറിയോ? സത്യാവസ്ഥ ഇതാണ്

കുറുപ്പിന്റെ ആകെ ബിസിനസ് നൂറ് കോടി കടന്നു എന്നാണ് ദുല്‍ഖര്‍ സല്‍മാന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് കൊണ്ട് അര്‍ത്ഥമാക്കുന്നത്

Kurup in 100 Cr Club: ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ് 100 കോടി ക്ലബില്‍ കയറിയോ? സത്യാവസ്ഥ ഇതാണ്
, തിങ്കള്‍, 22 ഓഗസ്റ്റ് 2022 (08:13 IST)
Kurup 100 Cr Club: ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പ് നൂറ് കോടി ക്ലബില്‍ ഇടംപിടിച്ചു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ആഗോള തലത്തില്‍ ചിത്രം 112 കോടി നേടിയെന്നാണ് ദുല്‍ഖര്‍ പറയുന്നത്. ഇതിന്റെ യാഥാര്‍ഥ്യം എന്താണ്? 
 
കുറുപ്പിന്റെ ആകെ ബിസിനസ് നൂറ് കോടി കടന്നു എന്നാണ് ദുല്‍ഖര്‍ സല്‍മാന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് കൊണ്ട് അര്‍ത്ഥമാക്കുന്നത്. നേരത്തെ ടോട്ടല്‍ ബിസിനസ് നൂറ് കോടിക്ക് താഴെയായിരുന്നു. സാറ്റലൈറ്റ് അവകാശം വിറ്റുപോയിട്ടുണ്ടായിരുന്നില്ല. ഇപ്പോള്‍ കുറുപ്പിന്റെ സാറ്റലൈറ്റ് അവകാശം വന്‍ തുകയ്ക്ക് വിറ്റു പോയിരിക്കുകയാണ്. 
 
15 കോടിയില്‍ അധികം നല്‍കിയാണ് കുറുപ്പിന്റെ സാറ്റലൈറ്റ് അവകാശം സീ കമ്പനി സ്വന്തമാക്കിയതെന്നാണ് വിവരം. വമ്പന്‍ തുകയ്ക്ക് സാറ്റലൈറ്റ് അവകാശം സീ കമ്പനി സ്വന്തമാക്കിയതോടെയാണ് കുറുപ്പിന്റെ ആകെ ബിസിനസ് 100 കോടി കടന്ന് 112 കോടിയിലേക്ക് എത്തിയത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇൻസ്റ്റഗ്രാമിൽ ഏറ്റവും ഫോളോവേഴ്സുള്ള തെന്നിന്ത്യൻ നായിക: സാമന്തയെ പിന്നിലാക്കി രശ്മിക