Select Your Language

Notifications

webdunia
webdunia
webdunia
webdunia

Nayanthara Controversy: പോക്സോ കേസ് പ്രതിക്കൊപ്പം സിനിമയിൽ പ്രവർത്തിച്ചു; വിഘ്നേഷിനും നയൻതാരയ്ക്കുമെതിരെ ​ഗായിക ചിന്മയി

കേസിൽ ജാനി മാസ്റ്റർക്ക് ഉപാധികളോടെ ജാമ്യവും ലഭിച്ചിരുന്നു.

Vignesh Sivan

നിഹാരിക കെ.എസ്

, വെള്ളി, 4 ജൂലൈ 2025 (15:06 IST)
നടി നയൻതാരയ്ക്കും സംവിധായകൻ വിഘ്നേഷ് ശിവനുമെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം. പോക്സോ കേസിൽ വിചാരണ നേരിട്ടുകൊണ്ടിരിക്കുന്ന ഡാൻസ് കൊറിയോ​ഗ്രഫറായ ജാനി മാസ്റ്ററുമായി ഇരുവരും സഹകരിച്ചതാണ് വിവാദത്തിന് കാരണമായിരിക്കുന്നത്.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈം​ഗികമായി പീഡിപ്പിച്ചതിന് പോക്സോ കേസിൽ ജാനി മാസ്റ്റർ അറസ്റ്റിലായിരുന്നു. കേസിൽ ജാനി മാസ്റ്റർക്ക് ഉപാധികളോടെ ജാമ്യവും ലഭിച്ചിരുന്നു.
 
വിഘ്നേഷ് ശിവന്റെ പുതിയ ചിത്രമായ 'ലവ് ഇന്‍ഷുറന്‍സ് കമ്പനി' എന്ന ചിത്രത്തിന്റെ നൃത്ത സംവിധാനം കൈകാര്യം ചെയ്യുന്നത് ജാനി മാസ്റ്ററാണ്. ഈ മാസം ഒന്നിന് ജാനി മാസ്റ്റർ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ വിഘ്നേഷ് ശിവനൊപ്പം ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള ഒരു ഫോട്ടോയും വിഡിയോയും പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.
 
"എന്നോടുള്ള കരുതലിനും എനിക്ക് നല്‍കിയ സ്നേഹത്തിനും സന്തോഷത്തിനും നന്ദി" എന്ന് പറഞ്ഞായിരുന്നുജാനി മാസ്റ്ററുടെ പോസ്റ്റ്. ഈ പോസ്റ്റിന് 'സ്വീറ്റ് മാസ്റ്റര്‍ ജി' എന്ന് വിഘ്നേഷ് കമന്‍റും ചെയ്തിരുന്നു. 
 
ഈ പോസ്റ്റ് വൈറലായതോടെ, സോഷ്യല്‍ മീഡിയയില്‍ വിഘ്നേഷിനെയും നയന്‍താരയെയും വിമര്‍ശിച്ച് നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. നയന്‍താര, 'ലവ് ഇന്‍ഷുറന്‍സ് കമ്പനി'യുടെ നിര്‍മാതാവ് കൂടിയാണ്. ഭര്‍ത്താവിന്റെ ഈ തീരുമാനത്തോട് നിശബ്ദത പാലിച്ചതിനാണ് നയൻതാരയ്ക്ക് നേരെ വിമർശനമുയരുന്നത്. 'തിരുച്ചിത്രമ്പലം' എന്ന ചിത്രത്തിലെ ഡാന്‍സിന് ജാനി മാസ്റ്റർക്ക് ലഭിച്ച ദേശീയ പുരസ്‌കാരവും പോക്സോ കേസിന് പിന്നാലെ റദ്ദാക്കിയിരുന്നു.
 
സംഭവം വിവാദമായതോടെ, ഗായിക ചിന്മയി ശ്രീപദയും ഇവർക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. 'പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരായ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് ജാനി ജാമ്യത്തിൽ പുറത്തിറങ്ങിയിരിക്കുന്നു. ഒരു ജനത എന്ന നിലയിൽ നമ്മൾ 'കഴിവുള്ള' കുറ്റവാളികളെ സ്നേഹിക്കുന്നതായി തോന്നുന്നു. അവരെ പ്രോത്സാഹിപ്പിക്കുകയും അധികാര സ്ഥാനങ്ങളിൽ നിലനിർത്തുകയും ചെയ്യും, കുറ്റവാളികൾ സ്ത്രീകളെ കൂടുതൽ കുറ്റപ്പെടുത്താൻ ഉപയോഗിക്കുന്നു - 'എനിക്ക് ഒന്നും സംഭവിക്കരുത്.' നമ്മൾ അങ്ങനെയാണ്. സ്വീറ്റ്!" എന്നാണ് ചിന്മയി എക്സിൽ കുറിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Meena: മമ്മൂട്ടി സിനിമകളിൽ ഇപ്പോൾ നായികയ്ക്ക് പ്രാധാന്യമില്ല: മീന പറയുന്നു