Select Your Language

Notifications

webdunia
webdunia
webdunia
webdunia

Diya Krishna: നോക്കുന്നത് എന്റെ അമ്മയാണ്, അവന്റെ അമ്മയല്ലെന്ന് ദിയ; താരകുടുംബത്തിന് നേരെ വിമർശനം

അശ്വിനോട് ദിയയും സിന്ധുവും ഒട്ടും ബഹുമാനം കാണിച്ചില്ലെന്നാണ് വിമർശനം.

Diya Krishna

നിഹാരിക കെ.എസ്

, ശനി, 4 ഒക്‌ടോബര്‍ 2025 (13:13 IST)
ദിയ കൃഷ്ണയ്ക്കും സിന്ധു കൃഷ്ണയ്ക്കും നേരെയുള്ള വിമർശനം ശക്തമാകുന്നു. ഒരു ചിക്കൻ കറി ഇത്രയും വലിയ വിഷയമാകുമെന്ന് ദിയയും സിന്ധുവും പ്രതീക്ഷിച്ചതേയില്ല. ചിക്കൻ കറി വിളമ്പുമ്പോൾ ലെ​ഗ് പീസ് തികയാതെ വന്നു. അശ്വിന് നൽകാതെ ഇരുന്നതാണ് വിമർശനങ്ങൾക്ക് കാരണം. അശ്വിനോട് ദിയയും സിന്ധുവും ഒട്ടും ബഹുമാനം കാണിച്ചില്ലെന്നാണ് വിമർശനം.
 
അശ്വിൻ ഇത്രയും അപമാനം സഹിച്ച് എന്തിന് ഭാര്യ വീട്ടിൽ താമസിക്കുന്നു എന്ന ചോദ്യം ശക്തമാണ്. സ്വന്തം വീട്ടിൽ പോയി നിന്ന് ഇടയ്ക്ക് ദിയയെ വന്ന് കണ്ടാൽ മതിയെന്നും അവിടെ താമസിക്കേണ്ടതില്ലെന്നും ഒരാൾ കമന്റ് ബോക്സിൽ ഉപദേശിച്ചു. 
 
'ഞാൻ ഒരു കുഞ്ഞിന് ജന്മം നൽകി. അപ്പോൾ എന്റെ അമ്മയാണ് എന്റെ കാര്യങ്ങൾ നോക്കുക. അവന്റെ അമ്മയല്ല. ഇത്രയും ലക്ഷ്വറികളിലാണ് വളർന്നതെങ്കിലും ഡെലിവറിക്ക് ശേഷം എന്റെ ബോഡി ദുർബലമാണ്. ഞാൻ എന്റെ വീട്ടിൽ താമസിക്കും. അവന്റെ വീട്ടിൽ അല്ല. കുഞ്ഞിന്റെ ആദ്യ ദിനങ്ങളിൽ കുഞ്ഞിന് അച്ഛന്റെയും അമ്മയുടെയും സാമീപ്യം വേണം. ഇത് തൊണ്ണൂറുകൾ അല്ല. വെറുതെ ഒരു വിസിറ്റിന് വന്ന് പോകാൻ ഇത് സൂ അല്ല', ദിയ പറഞ്ഞു.
 
അമ്മ സിന്ധു കൃഷ്ണ അശ്വിനെ സ്വന്തം മകനെ പോലെയാണ് കാണുന്നതെന്നും ദിയ കമന്റ് ചെയ്തിട്ടുണ്ട്. മരുമകനെ കാണുമ്പോൾ അമ്മ കാൽ തെട്ട് വണങ്ങേണ്ടതില്ല. കാരണം അമ്മ എന്നെ കാണുമ്പോൾ അങ്ങനെ ചെയ്യുന്നില്ല. കമന്റുകൾ വെറുപ്പുളവാക്കുന്നതാണെന്നും ദിയ പ്രതികരിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Keerthy Suresh: 'വയർ കാണാതെ സാരി ഉടുപ്പിക്കണം'; സ്റ്റെെലിസ്റ്റിനോട് നിർദേശം നൽകിയ കീർത്തി സുരേഷ്