ദിയ കൃഷ്ണയും കുടുംബവും എപ്പോഴും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. ഇപ്പോഴിതാ സുഹൃത്തിന്റെ ഷോപ്പ് ഉദ്ഘാടനത്തിന് എത്തിയ ദിയ ഓൺലൈൻ മീഡിയയോട് സംസാരിക്കവെ മകനെ കുറിച്ചും സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റുകളുമെല്ലാം പങ്കുവെച്ചു.
ഓ ബൈ ഓസിക്കായി പുതിയൊരു ബിൽഡിങ് ദിയ അടുത്തിടെ എടുത്തിരുന്നു. അവിടെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്. പുതിയ സ്റ്റോർ തുടങ്ങുന്നതേയുള്ളു. അതിന്റെ വർക്കുകൾ നടക്കുകയാണ്. കുറവങ്കോണത്താണ് പുതിയ ഷോപ്പ്. വർക്ക് കഴിഞ്ഞാൽ ഒക്ടോബർ ആദ്യം ഉദ്ഘാടനം ഉണ്ടാകും.
സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസൊന്നും സേൾവായിട്ടില്ല. അവർ (പ്രതികളായ ജീവനക്കാരികൾ) ജയിലിൽ നിന്ന് ഇറങ്ങി ജീവിതം ആസ്വദിച്ച് നടക്കുന്നുണ്ട്. എന്റെ പൈസ അവർ തിരിച്ച് തരുമോയെന്ന് എനിക്ക് അറിയില്ലെന്നും ദിയ പറയുന്നു.