Select Your Language

Notifications

webdunia
webdunia
webdunia
webdunia

Keerthy Suresh: 'വയർ കാണാതെ സാരി ഉടുപ്പിക്കണം'; സ്റ്റെെലിസ്റ്റിനോട് നിർദേശം നൽകിയ കീർത്തി സുരേഷ്

​ഗ്ലാമറസ് റോളുകൾ ചെയ്യാൻ ഇന്ന് കീർത്തി തയ്യാറാകുന്നു. ​

Keerthy Suresh

നിഹാരിക കെ.എസ്

, ശനി, 4 ഒക്‌ടോബര്‍ 2025 (12:29 IST)
ബാലതാരമായി സിനിമയിലെത്തിയ കീർത്തി സുരേഷ് ഇന്ന് സൗത്ത് ഇന്ത്യയുടെ മിന്നും താരമാണ്. ദേശീയ അവാർഡ് ലഭിച്ച നടിക്ക് പിന്നീട് ബോളിവുഡിലും അവസരം ലഭിച്ചു. കഴിഞ്ഞ വർഷമായിരുന്നു കീർത്തി സുരേഷിന്റെ വിവാഹം. കരിയറിൽ ഇന്ന് മറ്റൊരു ഘട്ടത്തിലാണ് കീർത്തി. ​ഗ്ലാമറസ് റോളുകൾ ചെയ്യാൻ ഇന്ന് കീർത്തി തയ്യാറാകുന്നു. ​
 
ഫോട്ടോഷൂട്ടുകളിലും ഷോകളിലും കാണുന്ന കീർത്തി പഴയ ആളേ അല്ലെന്നും വളരെ സ്റ്റെെലിഷ് ആയെന്നും അഭിപ്രായങ്ങളുണ്ട്. ബേബി ജോൺ എന്ന സിനിമയിൽ അതുവരെ കാണാത്ത ​ഗ്ലാമറസ് ലുക്കിലാണ് കീർത്തിയെത്തിയത്. 
 
സിനിമാ രം​ഗത്ത് നിരവധി നടിമാർക്ക് സാരി ധരിപ്പിച്ച സരസ്വതി ഒരിക്കൽ കീർത്തിയെക്കുറിച്ച് സംസാരിച്ചിരുന്നു. കീർത്തി സുരേഷിന് സാരി ധരിക്കുമ്പോൾ വയർ കാണരുത്. അല്ലാതെ മറ്റൊന്നും പറയില്ല. വയർ കാണരുതെന്നേയുള്ളൂ എന്ന് സരസ്വതി പറഞ്ഞു. കീർത്തി സിനിമാ രം​ഗത്തേക്ക് കടന്ന് വന്ന തുടക്ക കാലത്താണ് സരസ്വതി ഇക്കാര്യം പറഞ്ഞത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിജയ് ദേവരകൊണ്ടയുടെയും രശ്‌മിക മന്ദാനയുടെയും വിവാഹ നിശ്ചയം കഴിഞ്ഞോ?