Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുതിയ മാറ്റം ! സോന നായരുടെ വിശേഷങ്ങള്‍

Sona Nair (സോന നായര്‍) Indian actress

കെ ആര്‍ അനൂപ്

, വെള്ളി, 4 നവം‌ബര്‍ 2022 (09:02 IST)
മലയാളികളുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ് സോന നായര്‍. തന്റെ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ നടി പങ്കുവെക്കാന്‍ മറക്കില്ല.
ന്യൂയോര്‍ക്കില്‍ എത്തിയ വിവരവും അവിടുത്തെ ഓരോ കാര്യങ്ങളും നടി പങ്കുവെച്ചിരുന്നു. സോനയുടെ പുതിയ ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നത്.
1996 മുതല്‍ സിനിമാരംഗത്ത് സജീവമാണ് നടി സോന നായര്‍.1986-ല്‍ പുറത്തിറങ്ങിയ ടി.പി.ബാലഗോപാലന്‍ എം.എ. എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് എത്തുന്നത്. 
കെ.സുധാകരന്‍ നായരുടേയും വസുന്ധരയുടേയും മകളാണ് നടി സോനാ നായര്‍. 1975 ജനിച്ച നടിക്ക് 47 വയസ്സ് പ്രായമുണ്ട്.കഴക്കൂട്ടം ഹൈസ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ സോന തിരുവനന്തപുരം ഗവ.വിമണ്‍സ് കോളേജില്‍ നിന്നാണ് ബിരുദം എടുത്തത്.
 
കഥാനായകന്‍, അരയന്നങ്ങളുടെ വീട്, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, കസ്തൂരിമാന്‍ തുടങ്ങി നിരവധി സിനിമകളില്‍ താരം അഭിനയിച്ചു. മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെയും ഇഷ്ട താരങ്ങളില്‍ ഒരാളായി മാറാന്‍ സോന നായരിനായി.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കുഞ്ഞിരാമായണം മുതല്‍ തന്നത് തിരിച്ചു തിരിച്ചു കിട്ടിയല്ലോ';ബേസിലിനെ ട്രോളി അജു വര്‍ഗീസ്