Select Your Language

Notifications

webdunia
webdunia
webdunia
webdunia

Sooraj Santhosh: സൈബര്‍ ആക്രമണം എല്ലാ പരിധികളും കടന്നു, ഞാന്‍ തളരില്ല: സൂരജ് സന്തോഷ്

ചിത്രക്കെതിരായ വിമര്‍ശനങ്ങളില്‍ നിന്ന് താന്‍ പിന്നോട്ടു പോകില്ലെന്നും സൂരജ് പറഞ്ഞിരുന്നു

Sooraj Santhosh, KS Chithra, Ram Temple, BJP, Webdunia Malayalam

രേണുക വേണു

, ബുധന്‍, 17 ജനുവരി 2024 (09:00 IST)
Sooraj Santhosh and KS Chithra

Sooraj Santhosh: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിനെ പിന്തുണച്ച ഗായിക കെ.എസ്.ചിത്രക്കെതിരെ വിമര്‍ശനം ഉന്നയിച്ചതിന്റെ പേരില്‍ ഗായകന്‍ സൂരജ് സന്തോഷിനെതിരെ സൈബര്‍ ആക്രമണം. സംഘപരിവാര്‍ പ്രൊഫൈലുകളില്‍ നിന്നാണ് സൂരജിനെതിരെ കടുത്ത സൈബര്‍ ആക്രമണം നടക്കുന്നത്. സൈബര്‍ ആക്രമണങ്ങളെ നിയമപരമായി നേരിടുമെന്ന് സൂരജ് പറഞ്ഞു. 
 
' കഴിഞ്ഞ രണ്ട് ദിവസമായി ഞാന്‍ നിരന്തരം സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നു. ഞാന്‍ ഇത്തരം ആക്രമണങ്ങള്‍ നേരത്തെയും നേരിട്ടിട്ടുണ്ട്, എന്നാല്‍ ഇത്തവണ അത് എല്ലാ പരിധികളും കടന്നു കൂടുതല്‍ ദുഷിച്ചതും അധിക്ഷേപകരവുമായി മാറിയിരിക്കുന്നു. കുറ്റക്കാര്‍ക്കെതിരെ ഞാന്‍ തീര്‍ച്ചയായും നിയമനടപടി സ്വീകരിക്കും. എന്നാല്‍ എനിക്ക് പ്രതീക്ഷയും ധൈര്യവും നല്‍കുന്നത് ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ആളുകള്‍ നല്‍കുന്ന ശക്തമായ പിന്തുണയാണ്. നീതിക്ക് വേണ്ടി നിലകൊണ്ട നിങ്ങള്‍ ഓരോരുത്തര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. തളരില്ല, തളര്‍ത്താന്‍ പറ്റുകയും ഇല്ല' സൂരജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 
 
ചിത്രക്കെതിരായ വിമര്‍ശനങ്ങളില്‍ നിന്ന് താന്‍ പിന്നോട്ടു പോകില്ലെന്നും സൂരജ് പറഞ്ഞിരുന്നു. രാമക്ഷേത്രത്തെ പിന്തുണച്ച് ചിത്ര സംസാരിച്ചതു പോലെ ചിത്രയുടെ പരാമര്‍ശങ്ങളെ ജനാധിപത്യപരമായി താനും വിമര്‍ശിക്കുകയാണ് ചെയ്തതെന്നും സൂരജ് പറയുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mareena Michael: ഷൈന്‍ ടോം ചാക്കോയുമായി തര്‍ക്കിച്ച് നടി മറീന മൈക്കിള്‍ അഭിമുഖത്തില്‍ നിന്നും ഇറങ്ങിപ്പോയി