Publish Date: Thu, 12 Jan 2023 (12:42 IST)
Updated Date: Thu, 12 Jan 2023 (12:45 IST)
സ്ഫടികം ഒരിക്കല്‍ കൂടി തിയേറ്ററില്‍ കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയില്‍ ചെറുതെങ്കിലും പ്രേക്ഷകരുടെ മനസ്സില്‍ തന്നെയാണ് കഥാപാത്രമാണ് ഇന്ദ്രന്‍സ് അവതരിപ്പിച്ചത്. ഗഫൂര്‍ എന്നാ ഇന്ദ്രന്‍സ് കഥാപാത്രം മോഹന്‍ലാലിന്റെ തോമാച്ചായനെ കുറിച്ച് പറഞ്ഞ ഡയലോഗ് ഇന്നും പ്രേക്ഷകരുടെ മനസ്സിലുണ്ടാകും.
'നല്ല ഒന്നാന്തരം കറുത്ത മുട്ടനാടിന്റെ ചങ്കിലെ ഇരുനാഴി ചോര മതി തോമാച്ചായന്‍ ആനയോട് ഇടിച്ച് നിക്കും...ഡബിള്‍ ചങ്കാ'' -ഇന്ദ്രന്‍സ് തന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചു. രണ്ടാമത്തെ പോസ്റ്ററാണ് പുറത്തുവന്നത്.
150 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമ അന്ന് 8 കോടിയില്‍ കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കിയിരുന്നു.