Webdunia - Bharat's app for daily news and videos

Install App

Squid Game 3 Actor Park Gyu-Young: സ്ക്വിഡ് ഗെയിം 3 സ്പോയിലർ പുറത്തുവിട്ട നടിക്ക് നെറ്റ്ഫ്ലിക്സ് പിഴയായി ചുമത്തിയത് ലക്ഷങ്ങൾ?: മൗനം വെടിഞ്ഞ് നടി

സ്പോയിലർ ആകുന്ന ഫോട്ടോ പുറത്തുവിട്ടതിന് നടിക്ക് നെറ്റ്ഫ്ലിക്സ് ലക്ഷങ്ങൾ പിഴ ഇട്ടുവെന്നും പ്രചരിച്ചിരുന്നു.

നിഹാരിക കെ.എസ്
വ്യാഴം, 3 ജൂലൈ 2025 (12:26 IST)
ലോകമെങ്ങും വൈറലായ സ്ക്വിഡ് ഗെയിം സീസണിന്റെ രണ്ടാം ഭാഗം കഴിഞ്ഞ ഡിസംബറിലായിരുന്നു പുറത്തിറങ്ങിയത്. തൊട്ടുപിന്നാലെ സീസണിലെ അഭിനേത്രിയായ പാർക്ക് ഗ്യു-യങ് അബദ്ധത്തിൽ സീസൺ 3 യുടെ സ്പോയിലർ പുറത്തുവിട്ടതായി പ്രചാരണം ഉണ്ടായി. പിങ്ക് ഗാർഡ് 011 ആയിട്ടായിരുന്നു നടി അഭിനയിച്ചത്. സ്പോയിലർ ആകുന്ന ഫോട്ടോ പുറത്തുവിട്ടതിന് നടിക്ക് നെറ്റ്ഫ്ലിക്സ് ലക്ഷങ്ങൾ പിഴ ഇട്ടുവെന്നും പ്രചരിച്ചിരുന്നു. 
 
സംഭവത്തിൽ മൗനം വെടിഞ്ഞ് നടി. അവരുടെ കഥാപാത്രം (ഗാർഡ് 011) പാർക്ക് ഗ്യോങ്-സിയോക്ക് അഥവാ പ്ലെയർ 246 (ലീ ജിൻ-വുക്ക്) നെ ദ്വീപിൽ നിന്ന് രക്ഷപ്പെടാൻ സഹായിച്ചുവെന്ന് നടി പോസ്റ്റ് ചെയ്ത ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മനസ്സിലാവുകയായിരുന്നു. പോസ്റ്റ് വൈറലായതോടെ, നടി ഇത് ഇൻസ്റ്റഗ്രാമിൽ നിന്നും പിൻവലിച്ചിരുന്നു. എന്നാൽ, അപ്പോഴേക്കും സ്പോയിലർ ലീക്കായിരുന്നു. തനിക്ക് സംഭവിച്ച അബദ്ധമായിരുന്നു അതെന്ന് നടി പറയുന്നു.
 
സ്പോർട്സ് ചോസണിന് നൽകിയ അഭിമുഖത്തിൽ, പ്രധാന സ്‌പോയിലർ പോസ്റ്റ് ചെയ്തതിന് നടി ക്ഷമാപണം നടത്തി. സ്വയം നിരാശപ്പെടുത്തുന്ന സംഭവമായിരുന്നു അത്. തന്റെ പ്രവൃത്തി പലരെയും നിരാശപ്പെടുത്തിയിരുന്നുവെന്നും നടി പറയുന്നു. കൈയബദ്ധം പറ്റിയെന്ന് മനസിലായപ്പോൾ തന്നെ സംവിധായകനെയും പ്രൊഡക്ഷൻ ടീമിനെയും താൻ വിളിച്ച് സംസാരിച്ചിരുന്നുവെന്നും അത്തരമൊരു സംഭവം ഉണ്ടായതിൽ ക്ഷമാപണം നടത്തിയിരുന്നുവെന്നും നടി പറയുന്നു. പിഴ ഈടാക്കിയ സംഭവത്തിൽ തനിക്ക് ഒന്നും പറയാൻ സാധിക്കില്ലെന്നും നടി പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

മയക്കുമരുന്ന് കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ നായ്ക്കളാല്‍ വളര്‍ത്തപ്പെട്ട എട്ടുവയസ്സുകാരന്‍, ആശയവിനിമയം നടത്തുന്നത് കുരച്ചുകൊണ്ട്!

ഭാരം 175 കിലോഗ്രാം, ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ 35കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

Angel Jasmine Murder Case: എയ്ഞ്ചലിന്റെ കഴുത്തില്‍ തോര്‍ത്തു കുരുക്കിയത് പിതാവ്, പിടഞ്ഞപ്പോള്‍ അമ്മ കൈകള്‍ പിടിച്ചുവച്ചു !

ഇനി ഗാസയില്‍ ഹമാസ് ഉണ്ടാകില്ല; ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ നെതന്യാഹുവിന്റെ പ്രസ്താവന

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; മരണപ്പെട്ട സ്ത്രീ കുടുങ്ങിക്കിടന്നത് രണ്ടരമണിക്കൂറോളം, സ്ഥലത്ത് പ്രതിഷേധം

അടുത്ത ലേഖനം
Show comments