Select Your Language

Notifications

webdunia
webdunia
webdunia
webdunia

Joy Mathew: 'മൈക്ക് കാണുമ്പോൾ കലി തുള്ളുന്നവരും ഫോൺ വിളിക്കുമ്പോൾ സമനില തെറ്റുന്നവർക്കും മാതൃകയാക്കാൻ പറ്റുന്ന ഒരാൾ, മോഹൻലാൽ'

Mohanlal

നിഹാരിക കെ.എസ്

, വ്യാഴം, 3 ജൂലൈ 2025 (12:03 IST)
മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിന്റെ കണ്ണിൽ ചാനൽ മൈക്ക് തട്ടിയതും പിന്നീട് ക്ഷമ പറയാൻ വിളിച്ച മാധ്യമ പ്രവർത്തകനെ അദ്ദേഹം ആശ്വസിപ്പിച്ചതും ഇന്നലെ വാർത്തകളിലിടം നേടിയിരുന്നു. തിരുവനന്തപുരത്ത് ഒരു ചടങ്ങ് കഴിഞ്ഞ് മടങ്ങവേ മോഹന്‍ലാലിനെ മാധ്യമസംഘം വളഞ്ഞപ്പോഴായിരുന്നു തിരക്കിനിടെ മൈക്കുകളില്‍ ഒന്ന് അദ്ദേഹത്തിന്റെ കണ്ണില്‍ തട്ടിയത്.
 
മകള്‍ വിസ്മയയുടെ സിനിമാ പ്രവേശം സംബന്ധിച്ച് മാധ്യമങ്ങള്‍ പ്രതികരണം തേടുന്നതിനിടെയായിരുന്നു സംഭവം. സംഭവത്തിൽ മാധ്യമ പ്രവര്‍ത്തകർക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനങ്ങളും ഉയർന്നിരുന്നു. വിമര്ശനങ്ങൾക്ക് പിന്നാലെ മാധ്യമപ്രവർത്തകൻ മോഹൻലാലിനെ വിളിച്ച് ക്ഷാമപണം നടത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ ഒരു ഫെയ്സ്ബുക്ക് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടൻ ജോയ് മാത്യു. 
 
ക്ഷമ, മാന്യത, സമാധാനം ഇതും മൂന്നും തികഞ്ഞ ഒരു മനുഷ്യനെ ഇന്നലെ ഒരു വിഡിയോയിൽ കണ്ടു. അയാളുടെ പേര് മോഹൻലാൽ എന്നാണ്. മൈക്ക് കാണുമ്പോൾ കലി തുള്ളുന്നവരും ഫോൺ വിളിക്കുമ്പോൾ സമനില തെറ്റുന്നവർക്കും മാതൃകയാക്കാൻ പറ്റുന്ന ഒരാൾ- എന്നാണ് ജോയ് മാത്യു ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Deepika Padukone Hollywood Walk of Fame: ഇത് ചരിത്രം! ദീപിക പദുക്കോണിന് ഹോളിവുഡിന്റെ 'വാക്ക് ഓഫ് ഫെയ്മില്‍' ആദരം, നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരം