Select Your Language

Notifications

webdunia
webdunia
webdunia
webdunia

Sreenivasan: പുകവലി കാരണം പല അസുഖങ്ങളും, അഡിക്ഷന്‍ ആയതുകൊണ്ട് നിര്‍ത്താനും പറ്റിയില്ല; അന്ന് ശ്രീനിവാസന്‍ പറഞ്ഞു

ഹൃദയസംബന്ധമായ അസുഖങ്ങളും ശ്വാസകോശ സംബന്ധമായ രോഗങ്ങളും ശ്രീനിവാസനെ അലട്ടിയിരുന്നു

Sreenivasan Smoking

രേണുക വേണു

, ഞായര്‍, 21 ഡിസം‌ബര്‍ 2025 (09:37 IST)
Sreenivasan: ആരോഗ്യസംബന്ധമായ പല ബുദ്ധിമുട്ടുകളും തനിക്കു വരാന്‍ കാരണം പുകവലിയാണെന്ന് ശ്രീനിവാസന്‍ പല വേദികളിലും തുറന്നുപറഞ്ഞിട്ടുണ്ട്. അമിതമായ പുകവലിയാണ് തനിക്കു പല രോഗങ്ങളും വരാന്‍ കാരണമെന്നാണ് ശ്രീനിവാസന്‍ പഴയൊരു അഭിമുഖത്തില്‍ പറഞ്ഞത്. 
 
'പുകവലിയാണ് എന്റെ ആരോഗ്യം തകര്‍ത്തത്. ഇത്രയും സിഗരറ്റ് വലിക്കേണ്ടതില്ലായിരുന്നു എന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നുണ്ട്. ഈ അവസ്ഥയിലും ഒരു സിഗരറ്റ് കിട്ടിയാല്‍ ഞാന്‍ വലിച്ചുപോകും, അത്രയ്ക്ക് അഡിക്ഷനുണ്ട്. മറ്റുള്ളവരോട് എനിക്ക് ഒരു ഉപദേശമേയുള്ളൂ, കഴിയുമെങ്കില്‍ പുകവലിക്കാതിരിക്കുക,' പഴയൊരു അഭിമുഖത്തില്‍ ശ്രീനി പറഞ്ഞു. 
 
ഹൃദയസംബന്ധമായ അസുഖങ്ങളും ശ്വാസകോശ സംബന്ധമായ രോഗങ്ങളും ശ്രീനിവാസനെ അലട്ടിയിരുന്നു. തിരക്കഥ എഴുതാന്‍ തനിക്ക് സിഗരറ്റ് ഇല്ലാതെ പറ്റില്ലെന്ന് ശ്രീനി വര്‍ഷങ്ങള്‍ക്കു മുന്‍പേ പറഞ്ഞിട്ടുണ്ട്. അച്ഛന്റെ പുകവലി അമിതമായിരുന്നെന്ന് മകന്‍ ധ്യാന്‍ ശ്രീനിവാസനും ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Bha Bha Ba Box Office: അവധി ദിനത്തിലും ആളില്ല; ദിലീപ് ചിത്രം ബോക്‌സ്ഓഫീസില്‍ വീഴുന്നു, പരാജയത്തിലേക്ക്?