മലയാളികളുടെ പ്രിയ താരങ്ങളിലൊരാളാണ് ശിവദ.സു സു സുധീ വാത്മീകം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരത്തിന്റെ അഭിനയ ജീവിതം മോഹന്‍ലാലിന്റെ 'ട്വല്‍ത്ത് മാന്‍' വരെ എത്തി നില്‍ക്കുകയാണ്. ഇപ്പോഴിതാ, മകളുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി. കഴിഞ്ഞ ദിവസമായിരുന്നു മകള്‍ അരുന്ധതിയുടെ പിറന്നാള്‍.
'ഞങ്ങളുടെ കൊച്ചു രാജകുമാരിക്കുള്ള നിങ്ങളുടെ എല്ലാ ആശംസകള്‍ക്കും നന്ദി...അരുന്ധതിയില്‍ നിന്ന് ഒരുപാട് സ്‌നേഹവും ആലിംഗനങ്ങളും'-ശിവദ കുറിച്ചു.