Webdunia - Bharat's app for daily news and videos

Install App

ഈഗോ കാരണം ഫ്രണ്ട്സ് സിനിമ സുരേഷ് ഗോപി ചെയ്തില്ല, പകരം ചെയ്തത് ജയറാം: ചിത്രം ആ വർഷത്തെ ബമ്പർ ഹിറ്റായി

Webdunia
ഞായര്‍, 25 സെപ്‌റ്റംബര്‍ 2022 (18:23 IST)
മലയാള സിനിമയിലെ തന്നെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ഫ്രണ്ട്സ്. മുകേഷ്,ജയറാം,ശ്രീനിവാസൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കിയൊരുക്കിയ ചിത്രം ഇപ്പോഴും പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ്. എന്നാൽ സിനിമയിലെ നായകകഥാപാത്രമായ അരവിന്ദനെ അവതരിപ്പിക്കാൻ സംവിധായകൻ സിദ്ധിഖ് ആദ്യം സമീപിച്ചത് ജയറാമിനെയായിരുന്നില്ല.
 
ഇപ്പോഴിതാ ഫ്രണ്ട്സ് സിനിമയ്ക്ക് പിന്നിലെ കഥ തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകൻ സിദ്ധിഖ്. ചിത്രത്തിൽ ജയറാം ചെയ്ത സിനിമ ചെയ്യാനിരുന്നത് സുരേഷ് ഗോപിയായിരുന്നെന്നും എന്നാൽ ചില ഈഗോ പ്രശ്നങ്ങൾ മൂലം ഇത് നടന്നില്ലെന്നും സിദ്ധിഖ് പറയുന്നു. സിനിമയ്ക്ക് വേണ്ടി അന്ന് വരച്ച ഒരു പോസ്റ്ററാണ് സുരേഷ് ഗോപി സിനിമയിൽ നിന്നും പിന്മാറാൻ ഇടയാക്കിയത്.
 
ആ സമയത്ത് മമ്മൂട്ടിയ്ക്കും മോഹൻലാലിനുമൊപ്പം കൊമേഴ്ഷ്യൽ മൂല്യമുള്ള താരമാണ് സുരേഷ് ഗോപി. സുരേഷ് ഗോപി സിനിമ അഭിനയിക്കാമെന്ന് സമ്മതിച്ചതുമാണ്.  സിനിമയ്ക്കായി പുറത്തിറക്കിയ പോസ്റ്ററിൽ മുകേഷ്,സുരേഷ്ഗോപി,ശ്രീനിവാസൻ എന്നിവരാണുണ്ടായിരുന്നത്. നടുവിൽ സുരേഷ് ഗോപി നിൽക്കുന്ന പോസ്റ്ററിന് താഴെ മുകേഷ്, സുരേഷ് ഗോപി,ശ്രീനിവാസൻ എന്നിങ്ങനെ പേരും എഴുതി.
 
എന്നാൽ സുരേഷ് ഗോപിക്ക് മുൻപെ മുകേഷിൻ്റെ പേര് വന്നതിനെ പറ്റി ആരെല്ലാമോ സുരേഷ് ഗോപിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. സുരേഷ് ഗോപിയല്ല പ്രധാനകഥാപാത്രമെന്നാണ് അവർ പറഞ്ഞത്. സുരേഷ്ഗോപിയാകട്ടെ ഇക്കാര്യം സിദ്ധിഖിനോട് വിളിച്ചുചോദിക്കാനും നിന്നില്ല. സുരേഷ് ഗോപിയെ രണ്ടാം നായകനാക്കി എന്ന ഈഗോയിൽ അദ്ദേഹം സിനിമയിൽ നിന്നും പിന്മാറുകയും ചെയ്തെന്ന് സിദ്ധിഖ് പറയുന്നു.
 
ഇതിന് പിന്നാലെയാണ് സുരേഷ് ഗോപിക്ക് പകരം ജയറാം വന്നത്. ജയറാമിന് വേണ്ടി കഥാപാത്രത്തെ അല്പം പൂവാലസ്വഭാവമുള്ളതാക്കി മാറ്റിയെന്നും ചിത്രം വലിയ രീതിയിൽ വിജയമായെന്നും സിദ്ധിഖ് പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

Shashi Tharoor: മോദിയെ പ്രശംസിച്ചത് ബിജെപിയിൽ ചേരുമെന്ന സൂചനയല്ല, നിലപാട് വ്യക്തമാക്കി ശശി തരൂർ

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ ആര്‍ക്കാണ് കൂടുതല്‍ നാശം ഉണ്ടായത്

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

ഇന്ത്യയില്‍ ആര്‍ക്കൊക്കെ പൈലറ്റാകാം; കുറഞ്ഞ പ്രായം 17

അടുത്ത ലേഖനം
Show comments