ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്കും പരിചിതനായ നടനാണ് സുനില്‍ ഷെട്ടി. ബോളിവുഡില്‍ ഒരുക്കാലത്ത് തിളങ്ങിനിന്നിരുന്ന നായകനടനായിരുന്നെങ്കിലും നിലവില്‍ സിനിമയില്‍ താരം സജീവമല്ല. ഇപ്പോഴിതാ തെന്നിന്ത്യന്‍ സിനിമയില്‍ തന്നെ തേടി അവസരങ്ങള്‍ വരുന്നുണ്ടെന്നും എന്നാല്‍ എല്ലാം വില്ലന്‍ കഥാപാത്രങ്ങള്‍ ആയതുകൊണ്ടാണ് സിനിമകള്‍ ചെയ്യാത്തതെന്നും സുനില്‍ ഷെട്ടി പറയുന്നു.
എനിക്ക് തെന്നിന്ത്യന്‍ സിനിമകളില്‍ നിന്ന് ഓഫറുകള്‍ വരുന്നുണ്ട്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ എല്ലാം നെഗറ്റീവ് വേഷങ്ങളാണ്. അങ്ങനൊരു ട്രെന്‍ഡ് നിങ്ങളും ശ്രദ്ധിച്ചുകാണും. അവരെപ്പോഴും ശക്തരായ പ്രതിനായകന്മാരായി അവതരിപ്പിക്കുന്നത് ബോളിവുഡ് താരങ്ങളെയാണ്. ആ ട്രെന്‍ഡ് എനിക്ക് ഇഷ്ടമുള്ളതല്ല. ദര്‍ബാറില്‍ നെഗറ്റീവ് വേഷത്തില്‍ അഭിനയിച്ചിരുന്നു. എന്നാലത് രജിനി സാറിനൊപ്പം പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം കാരണം സംഭവിച്ചതാണ്. സുനില്‍ ഷെട്ടി പറഞ്ഞു.