ബോളിവുഡ് ഇതിഹാസ നടന്‍ ധര്‍മേന്ദ്ര(89) അന്തരിച്ചു. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങളാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്. സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറും വാര്‍ത്ത സ്ഥിരീകരിച്ചിരുന്നു.
ശ്വാസതടസ്സത്തെ തുടര്‍ന്ന് ഒക്ടോബര്‍ അവസാനം മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട താരം ആശുപത്രി വിട്ട് 12 ദിവസങ്ങള്‍ക്ക് ശേഷമാണ് അന്തരിച്ചത്. ഈ വരുന്ന ഡിസംബര്‍ എട്ടിനായിരുന്നു താരത്തിന്റെ തൊണ്ണൂറാം പിറന്നാള്‍. 1960ല്‍ ദില്‍ ഭി തേരാ ഹം ഭി തേരാ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ധര്‍മേന്ര അന്‍പഥ്, ബന്ദിനി, അനുപമ തുടങ്ങിയ സിനിമകളില്‍ സാധാരണക്കാരനെ അവതരിപ്പിച്ചാണ് അഭിനയജീവിതം ആരംഭിച്ചത്.
പിന്നീട് ഷോലെ എന്ന സിനിമയിലെ അമിതാഭ് ബച്ചന്‍, ധര്‍മേന്ദ്ര കൂട്ടുക്കെട്ട് ഇന്ത്യയാകെ ആഘോഷിക്കപ്പെട്ടിരുന്നു. ഷോലെയിലെ വീരുവായാണ് ധര്‍മേന്ദ്ര ആരാധക മനസ്സുകളില്‍ പ്രത്യേക ഇടം നേടിയത്. ധരം വീര്‍, ചുപ്‌കെ ചുപ്‌കെ, മേരാ ഗാവ് തേരാ ദേശ്, ഡ്രീം ഗേള്‍ തുടങ്ങിയ സിനിമകളില്‍ നായകവേഷങ്ങള്‍ ചെയ്തു. ഷാഹിദ് കപൂറും കൃതി സനോനും അഭിനയിച്ച തേരി ബാതോം മേം ഐസ ഉല്‍ജാ ജിയ എന്ന സിനിമയിലാണ് ധര്‍മേന്ദ്ര അവസാനമായി അഭിനയിച്ചത്.