കമല്‍ഹാസന്‍ നിര്‍മിച്ച് കമല്‍ഹാസന്‍- രജിനികാന്ത് എന്നിവര്‍ ഏറെക്കാലത്തിന് ശേഷം ഒന്നിക്കുന്ന പുതിയ സിനിമയില്‍ സംവിധായകനാരാകണമെന്ന കാര്യത്തില്‍ തീരുമാനം വൈകുന്നു. നേരത്തെ സംവിധായകന്‍ ലോകേഷ് കനകരാജിന്റെ പേരാണ് ആദ്യമായി ഉയര്‍ന്നുവന്നത്. എന്നാല്‍ പിന്നീട് സുന്ദര്‍ സിയെ സംവിധായകനായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അപ്രതീക്ഷിതമായി സുന്ദര്‍ സി പ്രൊജക്റ്റില്‍ നിന്നും പിന്മാറിയതോടെയാണ് വീണ്ടും ചര്‍ച്ചകള്‍ സജീവമായിരിക്കുന്നത്.
തമിഴില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പാര്‍ക്കിങ്ങ് എന്ന സിനിമ ഒരുക്കിയ രാംകുമാര്‍ ബാലകൃഷ്ണന്‍, കുരങ്ങു ബൊമ്മൈ, മഹാരാജ എന്നീ സിനിമകളിലൂടെ തമിഴ് സിനിമയില്‍ തന്റേതായ സ്ഥാനം നേടിയ നിതിലന്‍ സ്വാമിനാഥന്‍ എന്നിവരുടെ പേരുകളാണ് നിലവില്‍ പുതിയ സംവിധായകരുടെ പേരുകളായി ഉയര്‍ന്ന് കേല്‍ക്കുന്നത്. രജനിക്ക് ഇഷ്ടപ്പെടുന്ന സിനിമയാകും ചെയ്യുക എന്നായിരുന്നു പ്രൊജക്റ്റില്‍ നിന്നും സുന്ദര്‍ സി പിന്മാറിയതിനെ പറ്റിയുള്ള ചോദ്യത്തിനുള്ള കമല്‍ഹാസന്റെ മറുപടി.