Select Your Language

Notifications

webdunia
webdunia
webdunia
webdunia

40 ദിവസങ്ങളും തിയറ്ററുകളില്‍ തന്നെ, സൂപ്പര്‍ ശരണ്യ കാണാന്‍ ഇപ്പോഴും ആളുകള്‍ എത്തുന്നു

Shaaru In Town - Official Video | Super Sharanya | Anaswara Rajan | Justin Varghese | Girish AD

കെ ആര്‍ അനൂപ്

, വ്യാഴം, 10 ഫെബ്രുവരി 2022 (11:44 IST)
വന്‍താരനിര ഒന്നുമില്ലാതെ തയറ്ററുകളിലെത്തിയ സൂപ്പര്‍ ശരണ്യ 40 ദിവസങ്ങള്‍ പിന്നിടുന്നു. ജനുവരി ഏഴിന് പ്രദര്‍ശനം തുടങ്ങിയ ചിത്രം കാണാന്‍ ഇപ്പോഴും ആളുകള്‍ എത്തുന്നു. 
തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ക്ക് ശേഷം ഗിരീഷ് എ ഡി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം ഗ്രാമത്തില്‍നിന്നും നഗരത്തിലേക്ക് എത്തിയ പെണ്‍കുട്ടിയായ ശരണ്യ എങ്ങനെ സൂപ്പര്‍ ശരണ്യ ആകുന്നു എന്നതാണ് പറയുന്നത്. 
അനശ്വര രാജന്‍, അര്‍ജ്ജുന്‍ അശോകന്‍ എന്നിവരാണ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രത്തില്‍ വിനീത് വിശ്വം, നസ്ലന്‍, മമിത ബൈജു, ബിന്ദു പണിക്കര്‍, മണികണ്ഠന്‍ പട്ടാമ്പി, സജിന്‍ ചെറുകയില്‍, വരുണ്‍ ധാരാ, വിനീത് വാസുദേവന്‍, ശ്രീകാന്ത് വെട്ടിയാര്‍, സ്‌നേഹ ബാബു, ദേവിക ഗോപാല്‍ നായര്‍, റോസ്ന ജോഷി, ജ്യോതി വിജയകുമാര്‍, പാര്‍വതി അയ്യപ്പദാസ്,കീര്‍ത്തന ശ്രീകുമാര്‍, അനഘ ബിജു, ജിമ്മി ഡാനി, സനത്ത് ശിവരാജ്, അരവിന്ദ് ഹരിദാസ്, സനോവര്‍ എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അല്ലു അര്‍ജുന്‍ പുഷ്പ രാജായി മാറിയത് ഇങ്ങനെ ! വീഡിയോ കണ്ടു നോക്കൂ