Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാത്തിരിപ്പുകൾക്കൊടുവിൽ സുരാജിന്റെ 'എക്സ്ട്രാ ഡീസന്റ്' ഒ.ടി.ടിയിലേക്ക്; എവിടെ കാണാം?

ഏപ്രിൽ 26 ന് ചിത്രം ഒടിടിയിൽ എത്തും.

Suraj Venjaramoodu's ED OTT release

നിഹാരിക കെ.എസ്

, ബുധന്‍, 23 ഏപ്രില്‍ 2025 (11:12 IST)
സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് എക്സ്ട്രാ ഡീസന്റ്. ഡാർക്ക് ഹ്യൂമർ സ്വഭാവത്തിൽ ഒരു ഫാമിലി ചിത്രമായിട്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ തിയേറ്ററുകളിലെത്തി സിനിമ ഇപ്പോൾ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. സൈന പ്ലേയിലൂടെയാണ് സിനിമ ഡിജിറ്റൽ സ്ട്രീം ചെയ്യുന്നത്. ഏപ്രിൽ 26 ന് ചിത്രം ഒടിടിയിൽ എത്തും.
 
കഴിഞ്ഞ വർഷം ഡിസംബർ 20 നായിരുന്നു എക്സ്ട്രാ ഡീസന്റ് തിയേറ്ററുകളിലെത്തിയത്. സുരാജിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് സിനിമയിലേത് എന്നായിരുന്നു പ്രേക്ഷകർ അഭിപ്രായപ്പെട്ടത്. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ആഷിഫ് കക്കോടിയാണ്. സുരാജ് വെഞ്ഞാറമൂടിനോടൊപ്പം ഗ്രേസ്‌ ആന്റണി, പ്രേമലു ഫെയിം ശ്യാം മോഹൻ എന്നിവരുടെ ഫൺ കോമ്പോയാണ്‌ സിനിമയുടെ ഹൈലൈറ്റ്‌. 
 
വിനയപ്രസാദ്‌, റാഫി, സുധീർ കരമന, ദിൽന പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ,സജിൻ ചെറുകയിൽ,വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങളും ഗംഭീര പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവെയ്ക്കുന്നത്. പ്രമുഖ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേർന്നാണ് ഇ ഡി നിർമ്മിച്ചത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എനിക്ക് ഏറ്റവും ആരാധകരുള്ളത് കേരളത്തിൽ: കെ.ജി.എഫ് നായിക ശ്രീനിധി പറയുന്നു