Select Your Language

Notifications

webdunia
webdunia
webdunia
webdunia

Thudarum Ticket Booking: ഞെട്ടിക്കാന്‍ മോഹന്‍ലാല്‍ ചിത്രം 'തുടരും'; ടിക്കറ്റ് ബുക്ക് ചെയ്യാം

എമ്പുരാന് ശേഷം തിയറ്ററുകളിലെത്തുന്ന മോഹന്‍ലാല്‍ ചിത്രമാണ് തുടരും

Thudarum Movie

രേണുക വേണു

, ചൊവ്വ, 22 ഏപ്രില്‍ 2025 (16:00 IST)
Thudarum Online Ticket Booking: മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത 'തുടരും' ഏപ്രില്‍ 25 വെള്ളിയാഴ്ച തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ് നാളെ (ഏപ്രില്‍ 23) ആരംഭിക്കും. രാവിലെ പത്തിനാണ് ബുക്കിങ് ഓപ്പണ്‍ ആകുക. 
 
എമ്പുരാന് ശേഷം തിയറ്ററുകളിലെത്തുന്ന മോഹന്‍ലാല്‍ ചിത്രമാണ് തുടരും. വിന്റേജ് മോഹന്‍ലാലിനെ വീണ്ടും വലിയ സ്‌ക്രീനില്‍ കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. സിനിമയുടെ പ്ലോട്ടുമായി ബന്ധപ്പെട്ട ചില സൂചനകള്‍ നേരത്തെ പുറത്തുവന്നിരുന്നു. 
 
'തുടരും' കഥ ഇങ്ങനെ..! 
 
ടീസറുകളിലും ട്രെയ്ലറിലും മോഹന്‍ലാലും ശോഭനയും തമിഴ് പറയുന്ന രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. അത് വെറുതെ തമിഴ് പറയുന്നതല്ല, ഇരുവരുടെയും കഥാപാത്രങ്ങള്‍ക്ക് തമിഴ്നാടുമായി അടുത്ത ബന്ധമുണ്ട്. പണ്ട് തമിഴ്നാട്ടില്‍ സിനിമ സ്റ്റന്റ് മാസ്റ്ററായിരുന്നു മോഹന്‍ലാലിന്റെ കഥാപാത്രം. ചില പ്രത്യേക സംഭവങ്ങളെ തുടര്‍ന്ന് മോഹന്‍ലാല്‍ കഥാപാത്രം തമിഴ്നാട്ടില്‍ നിന്നു പരിചയപ്പെട്ട ഒരു യുവതിയുമായി (ശോഭന) നാടുവിടുന്നു. പിന്നീട് കേരളത്തില്‍ ടാക്സി ഡ്രൈവറായാണ് മോഹന്‍ലാല്‍ ജോലി ചെയ്യുന്നത്. സന്തുഷ്ട കുടുംബമായി മുന്നോട്ടു പോകുന്നതിനിടെ ഇവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ചില നാടകീയ സംഭവങ്ങളിലൂടെയാണ് സിനിമ മുന്നോട്ടു പോകുന്നത്. 
 
രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്താണ് 'തുടരും' നിര്‍മിക്കുന്നത്. ശോഭനയാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. തരുണിനൊപ്പം കെ.ആര്‍.സുനില്‍ കൂടി ചേര്‍ന്നാണ് മോഹന്‍ലാല്‍-ശോഭന ചിത്രത്തിന്റെ തിരക്കഥ. ഛായാഗ്രഹണം: ഷാജികുമാര്‍. ജേക്‌സ് ബിജോയിയുടേതാണ് സംഗീതം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

OTT Releases This Week: എമ്പുരാൻ മുതൽ വീര ധീര സൂരൻ വരെ, ഈ ആഴ്ചത്തെ ഒടിടി റിലീസുകൾ