Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരുടെ കാലുവേണമെങ്കിലും പിടിക്കാം, രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കണമെന്ന് സുരേഷ്‌ഗോപി

ആരുടെ കാലുവേണമെങ്കിലും പിടിക്കാം, രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കണമെന്ന് സുരേഷ്‌ഗോപി
, ശനി, 25 ഡിസം‌ബര്‍ 2021 (14:49 IST)
രാഷ്ട്രീയകൊലപാതകങ്ങൾ അവസാനിപ്പിക്കാൻ ആരുടെ കാലുവേണമെങ്കിലും പിടിക്കാൻ തയ്യാറാണെന്ന് സുരേഷ് ഗോപി എംപി. ഓരോ കൊലപാതകവും അതേത് മതമാണെങ്കിലും ‌രാഷ്ട്രീയമാണെങ്കിലും അത് ഒരു പ്രദേശത്തിന്റെ കൂടി സമാധാനം കെടുത്തുകയാണ് അത് രാജ്യത്തിന്റെ വളർച്ചയെ ബാധിക്കുന്നതായും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.
 
ആലപ്പുഴയിൽ മരണപ്പെട്ട ബിജെപി നേതാവ് രഞ്ജിത്തിന്റെ വീട് സന്ദർശിച്ചശേഷം മാധ്യമ‌പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.വളർന്ന് വരുന്ന കുഞ്ഞുങ്ങൾ, അവരുടെ മനോനില,മരണപ്പെട്ടവരുടെ കുഞ്ഞുങ്ങൾ മാത്രമല്ല, സമൂഹത്തിലെ കുഞ്ഞുങ്ങളുടെ മനസ്സിൽ കളങ്കമായി അവരെ ഒരു മോശപ്പെട്ട സംസ്‌കാരത്തിലേക്ക് വലിച്ചിഴയ്ക്കുന്ന തരത്തിലാണ് ഇത്തരം കൊലപാതകങ്ങളെന്നും സുരേഷ്‌ഗോപി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്തെ ഒമിക്രോൺ വ്യാപനമേറുന്നു: രോഗബാധിതരുടെ എണ്ണം 415 ആയി: അതീവ ജാഗ്രത പുലർത്തണമെന്ന് കേന്ദ്രസർക്കാർ