Webdunia - Bharat's app for daily news and videos

Install App

മലയാളം അവഹേളിച്ച് വിട്ട നായികയാണവർ, പിന്നീട് അവരുടെ പിന്നാലെ നടന്ന സംവിധായകരെ എനിക്കറിയാം: സുരേഷ് ഗോപി

നിഹാരിക കെ.എസ്
ചൊവ്വ, 17 ജൂണ്‍ 2025 (12:54 IST)
തമിഴകത്തിന്റെ പ്രിയ നടിയാണ് സിമ്രാൻ. ഒരുകാലത്ത് സിമ്രാൻ ഉണ്ടാക്കിയ ഓളം ഇന്നും നടിമാർക്ക് ചിന്തിക്കാൻ കഴിയുന്നതിനപ്പുറമാണ്. ഇപ്പോഴിതാ, മലയാളം സിമ്രനോട് എങ്ങനെയാണ് പെരുമാറിയതെന്ന് പറയുകയാണ് സുരേഷ് ഗോപി. മലയാളത്തിൽനിന്ന് സിമ്രാന് അവഗണന നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് സുരേഷ് ഗോപി പറയുന്നത്. 
 
മലയാളത്തിൽ നിന്നും താൻ അവഗണ നേരിട്ടതായി കഴിഞ്ഞ ദിവസം നടി അനുപമ പരമേശ്വരൻ പറഞ്ഞിരുന്നു. പിന്നാലെ അനുപമയ്‌ക്ക് പിന്തുണ നൽകി സംസാരിക്കവെയാണ് സുരേഷ് ഗോപി സിമ്രാന്റെ കാര്യവും പറഞ്ഞത്. മലയാളത്തിൽ താൻ ഒരുപാട് അവഗണന നേരിട്ടെന്നും അഭിനയിക്കാൻ അറിയില്ലെന്ന അധിക്ഷേപം നേരിട്ടെന്നും ഒരുപാട് ട്രോളുകൾ ഏറ്റുവാങ്ങിയെന്നും അനുപമ പറഞ്ഞിരുന്നു. സിമ്രാൻ, അസിൻ, നയൻ താര ഇവരെല്ലാം മലയാള സിനിമ അവഗണിച്ച നടിമാരാണെന്നും എന്നാൽ അവർ ഇപ്പോൾ ലോകം അറിയുന്ന നടിമാരാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. അതുപോലെ അനുപമയും മാറുമെന്നായിരുന്നു നടൻ പറഞ്ഞത്.
 
സുരേഷ് ഗോപിയുടെ വാക്കുകൾ:
 
‘അനുപമ ഇവിടെ ഹൃദയം തുറന്ന് പറഞ്ഞ കാര്യങ്ങളെക്കുറിച്ച്… ഇത് ആദ്യത്തെ സംഭവമല്ല അനുപമ. എനിക്കറിയാവുന്ന സത്യമുണ്ട്, സിമ്രാൻ. ഒരുപാട് നമ്മൾ മലയാളം അവഹേളിച്ചു വിട്ട നായികയാണ്. പക്ഷേ, പിന്നീട് മലയാളത്തിൽ നായികയായി വരാൻ അവരുടെ പിന്നാലെ നടന്ന വൻ സംവിധായകരെ എനിക്കറിയാം. അസിൻ, നയൻതാര, ഇവരെല്ലാം ലോകം കാംക്ഷിക്കുന്ന, വിവിധ ഭാഷകളിലെ നായികമാരായി നല്ലതുപോലെ നിറഞ്ഞാടി. അതുതന്നെ അനുപമയുടെ ജീവിതത്തിലും സംഭവിക്കും. ഇത് കർമ എന്ന് പറയും. അങ്ങനെ സംഭവിച്ചേ പറ്റുകയുള്ളൂ. അതിനുവേണ്ടിയുള്ള പ്രാർഥനയുണ്ട്’, എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അധ്യാപികയുടെ കാർ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് പത്താം ക്ലാസ് വിദ്യാർഥിനിയെ ഇടിച്ചു, ഗുരുതര പരിക്ക്, വിദ്യാർഥികൾ പ്രതിഷേധിച്ചതോടെ കേസെടുത്ത് പോലീസ്

ഏത് ബങ്കറും തകർക്കും, 13,600 കിലോ ഭാരമുള്ള ബങ്കർ ബസ്റ്ററുകൾ അമേരിക്കയ്ക്ക് മാത്രം സ്വന്തം, ട്രംപ് ഭീഷണിപ്പെടുത്തുമ്പോൾ ഇറാൻ പേടിച്ചേ തീരു

യുദ്ധം നിർത്തണമെന്ന ജി7 പ്രസ്താവനയിൽ ഒപ്പിടില്ല, ടെഹ്റാനിൽ നിന്നും ജനങ്ങൾ ഒഴിഞ്ഞുപോകണം, സത്യത്തിൽ യുദ്ധത്തിന് പിറകിൽ അമേരിക്കൻ താല്പര്യമോ?

രാജ്യത്തെ കൊവിഡ് കേസുകള്‍ കുറയുന്നു; കേരളത്തില്‍ 261 കേസുകള്‍ കുറഞ്ഞു

ആയത്തുള്ള ഖമൈനിയെ വധിക്കുന്നതോടെ സംഘർഷം അവസാനിക്കുമെന്ന് നെതന്യാഹു, ഇസ്രായേൽ ആഗ്രഹിക്കുന്നത് ഇറാനിലെ ഭരണമാറ്റം?

അടുത്ത ലേഖനം
Show comments