എമ്പുരാന്‍ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല: സുരേഷ് ഗോപി

എമ്പുരാന്‍ സിനിമയ്‌ക്കോ അതിന്റെ ഉള്ളടക്കത്തിനോ എതിരെ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട ഒരു ബോര്‍ഡും നിന്നിട്ടില്ല

രേണുക വേണു
ബുധന്‍, 19 നവം‌ബര്‍ 2025 (11:12 IST)
മോഹന്‍ലാലിനെ നായകനാക്കി മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത 'എമ്പുരാന്‍' റിലീസ് സമയത്ത് വലിയ വിവാദമായിരുന്നു. ചിത്രത്തില്‍ ഗുജറാത്ത് കലാപത്തെ പരോക്ഷമായി പരാമര്‍ശിച്ച രംഗങ്ങളാണ് ബിജെപി - സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളെ ചൊടിപ്പിച്ചത്. താന്‍ എമ്പുരാന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും ഇനി കാണാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പറയുകയാണ് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി. 
 
ചിത്രത്തിലെ ഉള്ളടക്കത്തിനെതിരെ തന്റെ സര്‍ക്കാരിന്റെ കീഴിലുള്ള സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനോ മറ്റ് കേന്ദ്ര ഏജന്‍സികളോ ഇടപെട്ടിട്ടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. സിനിമയുടെ ടൈറ്റില്‍ കാര്‍ഡില്‍ തന്റെ പേര് വച്ചത് മാറ്റണമെന്ന് താന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് മോഹന്‍ലാല്‍ വിഷയം മനസ്സിലാക്കുകയും, തുടര്‍ന്ന് പൃഥ്വിരാജ്, മോഹന്‍ലാല്‍, നിര്‍മാതാവ് ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്ന് സ്വമേധയാ ചില ഭാഗങ്ങള്‍ ഒഴിവാക്കാന്‍ സെന്‍സര്‍ ബോര്‍ഡിനെ സമീപിക്കുകയുമായിരുന്നെന്ന് സുരേഷ് ഗോപി പറഞ്ഞു. മനോരമ ന്യൂസിന്റെ 'ന്യൂസ് മേക്കര്‍' പുരസ്‌കാര സമര്‍പ്പണ ചടങ്ങിനിടെ സംസാരിക്കുയായിരുന്നു അദ്ദേഹം. 
 
എമ്പുരാന്‍ സിനിമയ്‌ക്കോ അതിന്റെ ഉള്ളടക്കത്തിനോ എതിരെ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട ഒരു ബോര്‍ഡും നിന്നിട്ടില്ല. സ്‌ക്രിപ്റ്റിനെതിരെയോ ചിത്രീകരിച്ച ദൃശ്യങ്ങള്‍ക്കെതിരെയോ എന്റെ സര്‍ക്കാരിലെ ഒരു വിഭാഗവും വന്നിട്ടില്ല. വഖഫിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ഇതെനിക്ക് പാര്‍ലമെന്റില്‍ പറയേണ്ടി വന്നു. വഖഫില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ പെട്ടെന്ന് 'എമ്പുരാന്‍' അവിടെ എടുത്തിട്ട കുതന്ത്രം എന്താണെന്ന് എനിക്ക് അറിയില്ല. ബ്രിട്ടാസ് അവിടെ എഴുന്നേറ്റ് നിന്ന് ബിജിപി പക്ഷത്തേക്ക് ചൂണ്ടി അവിടെ ഇരിക്കുന്നവരെല്ലാം 'മുന്ന' ആണെന്ന് പറഞ്ഞു. പക്ഷേ മുന്ന ആരാണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. കാരണം ആ സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല എന്ന തീരുമാനവും എടുത്തിട്ടുണ്ട്.' സുരേഷ് ഗോപി പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയ്ക്ക് അഞ്ചാം തലമുറ യുദ്ധവിമാന സാങ്കേതികവിദ്യ വാഗ്ദാനം ചെയ്ത് റഷ്യ

ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ യാഥാര്‍ത്ഥ കാരണം ദീപാവലിയാണോ

ശബരിമല സ്വര്‍ണക്കവര്‍ച്ച: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍ അറസ്റ്റില്‍

പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ അമേരിക്ക പദ്ധതിയിട്ടോ! യുഎസ് സ്‌പെഷ്യല്‍ ഫോഴ്സ് ഓഫീസര്‍ ടെറന്‍സ് ജാക്സണ്‍ ധാക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

മദ്യപിച്ചുണ്ടായ തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചു: സുഹൃത്തിനെ പിക്കാസുകൊണ്ട് കൊലപ്പെടുത്തി

അടുത്ത ലേഖനം
Show comments