കത്തിയെരിഞ്ഞ സിഗരറ്റ്, നിലത്തേക്ക് വീഴുന്ന കൈവിലങ്ങ് - ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സുരേഷ് ഗോപിയുടെ 250-മത്തെ ചിത്രത്തിൻറെ ടൈറ്റിൽ പുറത്തുവന്നു. മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെ 100 താരങ്ങളുടെ ഒഫീഷ്യൽ പേജ് വഴിയാണ് പ്രഖ്യാപനമുണ്ടായത്. 'ഒറ്റക്കൊമ്പൻ' എന്നാണ് എസ് ജി 250-ന്റെ ടൈറ്റിൽ.
അതേസമയം, നേരത്തെ സുരേഷ് ഗോപിയുടെ 250-മത് ചിത്രമായി പ്രഖ്യാപിക്കപ്പെട്ട കടുവാക്കുന്നേൽ കുറുവച്ചൻ എന്ന സിനിമ കോടതി വിലക്കിയിരുന്നു. എന്നാൽ പഴയ തിരക്കഥയിൽ തന്നെയായിരിക്കും ചിത്രമൊരുങ്ങുന്നതെന്ന സൂചനയാണ് ടൈറ്റിൽ വീഡിയോ തരുന്നത്.
മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഷിബിൻ ഫ്രാൻസിസാണ് തിരക്കഥ. ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന ചിത്രത്തിൽ സൂപ്പർസ്റ്റാർ വർഷങ്ങൾക്കുശേഷം മാസ് ആക്ഷൻ വിഭാഗത്തിലേക്ക് മടങ്ങിവരുന്നതിന്റെ ആവേശത്തിലാണ് ആരാധകർ.