Publish Date: Sat, 04 Mar 2023 (11:14 IST)
Updated Date: Sat, 04 Mar 2023 (11:16 IST)
'സൂര്യ 42' സിരുത്തൈ ശിവയാണ് സംവിധാനം ചെയ്യുന്നത്. ആക്ഷന്‍ രംഗങ്ങള്‍ അടങ്ങിയ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. പ്രീ ബിസിനസ് റെക്കോര്‍ഡാണ് കോളിവുഡില്‍ നിന്നുള്ള പുതിയ വാര്‍ത്ത.
സൂര്യ നായകനായി എത്തുന്ന ചിത്രം ആയതിനാല്‍ കോളിവുഡിലെ ഏറ്റവും വലിയ പ്രി ബിസിനസുകളില്‍ ഒന്നാണ് ലഭിച്ചതെന്നാണ് വിവരം. 'സൂര്യ 42'വലിയ വിജയമാകും എന്ന് പ്രതീക്ഷയിലാണ് ഏവരും.
ശിവവെട്രി പളനിസാമി ചിത്രത്തിനായി ഛായാഗ്രഹണം നിര്‍വഹിക്കുന്നു.ദിഷാ പതാനിയാണ് നായിക.
സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.